പ്രശ്നക്കാരന്‍ ബാബു, തുറന്നടിച്ച് സുധീരന്
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദം സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലെ വിവാദങ്ങളെപ്പറ്റി തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് രംഗത്ത്. പ്രകോപനം സൃഷ്ടിച്ചത് കെ ബാബു ആണെന്നും സുധീരന് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് സുധീരന്റെ പ്രതികരണം. പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം തനിക്കില്ല. കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ ആളുകളാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രധാനികളെന്നും സുധീരന് ആരോപിച്ചു.

കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലമാണ് തനിക്കുള്ളത്. ബാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിനെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ രമേശ് ചെന്നിത്തല തന്നോട് നേരിട്ട് പറയേണ്ടതായിരുന്നുവെന്നും സുധീരന് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പരിപാടിയില്‍ വിഎം സുധീരന് അഡ്വക്കറ്റ് ജനറലിലേയും സര്‍ക്കാരിനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് സംബന്ധിച്ച് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധീരന്.
ബാര്‍ ലൈസന്‍സ് കേസ് ഹൈക്കോടതി ആഗസ്റ്റ് 26 ന് പരിഗണിക്കുന്നുണ്ട്. അതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്, എംഎം ഹസ്സന് എനിനിവരോട് നേരിട്ട് കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ വൈരം മറന്ന് ഒരുമിച്ച് നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications