Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും സിപിഎമ്മും പരസ്യമായി പോര്‍വിളി; പിന്നാമ്പുറങ്ങളില്‍ നടക്കുന്നത് ഒത്തുകളിയെന്ന് വിഎം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരേയുള്ള പ്രതിഷേധ പരിപാടികളും തുടര്‍ന്നുണ്ടായ പോലീസ് നടപടികളേയും തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരള സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.

വേണ്ടിവന്നാല്‍ കേരള സര്‍ക്കാറിനെ വലിച്ച് താഴെ ഇടുമെന്നായിരുന്നു ഷായുടെ പ്രകോപനപരമായ പ്രസ്താവന. അതേസമയം ബിജെപിയും സിപിഎമ്മും പരസ്യമായി ഇങ്ങനെ പരസ്പരം പോര്‍വിളി നടത്തുന്നുണ്ടെങ്കിലും പിന്നാമ്പുറങ്ങളില്‍ ഇവര്‍ തമ്മില്‍ ഒത്തുകളി നടത്തുകയാണെന്ന ആരോപണമാണ് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അമിത് ഷായുടേത്

അമിത് ഷായുടേത്

ശബരിമലവിഷയം: പരസ്യമായി പരസ്പരം പോര്‍വിളി, പിന്നാമ്പുറങ്ങളില്‍ ഒത്തുകളി. ബി.ജെ.പി.-സി.പി.എം. കുടിലതന്ത്രം-

ശബരിമല വിഷയത്തില്‍ രമ്യമായ പരിഹാര മാര്‍ഗ്ഗം തേടാനല്ല, മറിച്ച് അതിന്റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന അമിതാവേശ പ്രകടനമാണ് അമിത് ഷായുടേത്.

പരിഹാരമുണ്ടാക്കാനാകും

പരിഹാരമുണ്ടാക്കാനാകും

മോഡി സര്‍ക്കാര്‍ വേണമെന്ന് വിചാരിച്ചാല്‍ ഈ പ്രശ്‌നത്തില്‍ വളരെ എളുപ്പത്തില്‍ പരിഹാരമുണ്ടാക്കാനാകുമെന്ന് ഏവര്‍ക്കുമറിയാം. പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത് നമുക്കെല്ലാം അറിയാവുന്നതാണ്.

ശബരിമലയുടെ കാര്യത്തില്‍

ശബരിമലയുടെ കാര്യത്തില്‍

എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ അതുപോലെ ചെയ്യുന്നില്ല. അവിടെയാണ് അമിത് ഷായുടെയും ബിജെപി നേതൃത്വത്തിന്റെയും ഇരട്ടത്താപ്പ് വ്യക്തമാകുന്നത്.

ഗൂഢനീക്കം

ഗൂഢനീക്കം

ഒരു ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാനാവുന്ന പ്രശ്‌നം അതിസങ്കീര്‍ണ്ണവും സംഘര്‍ഷമയവുമാക്കി കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ഗൂഢനീക്കം ജനങ്ങള്‍ക്ക് മനസിലാക്കാനാകും.

കുളംകലക്കി മീന്‍ പിടിക്കല്‍

കുളംകലക്കി മീന്‍ പിടിക്കല്‍

രമ്യമായ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ കേരളത്തില്‍ വന്ന് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്ന വീരസ്യവുമായി മുന്നോട്ടുവന്ന അമിത് ഷായുടെ ലക്ഷ്യം 'കുളംകലക്കി മീന്‍ പിടിക്കലാ'ണ്.

എരിതീയില്‍ എണ്ണ

എരിതീയില്‍ എണ്ണ

സുപ്രീംകോടതിയുടെ നിരവധി വിധികള്‍ നടപ്പിലാക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചു വരുന്ന മുഖ്യമന്ത്രിയുടെ ശബരിമല വിധി നടപ്പാക്കാനുള്ള അമിത വ്യഗ്രത 'എരിതീയില്‍ എണ്ണ ഒഴിക്കുന്നതാണ്'.

സിപിഎം നേതൃത്വത്തിന്

സിപിഎം നേതൃത്വത്തിന്

വ്യാപകമായ അറസ്റ്റ് ഉള്‍പ്പെടെ തെറ്റായ നടപടിയിലൂടെ ജനരോഷത്തിനിരയായ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും കൂടുതല്‍ ഇന്ധനം പകരുന്ന നടപടിയാണ് അമിത് ഷായുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ജനവിരുദ്ധ സര്‍ക്കാരിന് 'രക്തസാക്ഷി' ചമയാനുള്ള സാഹചര്യമാണ് ഇതിലൂടെ അമിത് ഷാ ഒരുക്കിക്കൊടുത്തത്.

പരസ്പരം പോര്‍വിളിക്കുന്നതായി ഭാവിക്കുക

പരസ്പരം പോര്‍വിളിക്കുന്നതായി ഭാവിക്കുക

പരസ്യമായി പരസ്പരം പോര്‍വിളിക്കുന്നതായി ഭാവിക്കുക, ആ നിലയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നാല്‍ ഒത്തുകളിയിലൂടെ പരസ്പരം സഹായികളായി പ്രവര്‍ത്തിക്കുക. ഇതാണ് സിപിഎം ബിജെപി നേതൃത്വങ്ങള്‍ ചെയ്തുവരുന്നത്.

രാഷ്ട്രീയ മുതലെടുപ്പ്

രാഷ്ട്രീയ മുതലെടുപ്പ്

ഇരുകൂട്ടരുടെയും നീക്കങ്ങളെല്ലാം ഉന്നമിടുന്നത് കേരളത്തെ സംഘര്‍ഷഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ്. ഇതെല്ലാം പ്രബുദ്ധരായ കേരളജനത തിരിച്ചറിയും. എക്കാലവും ജനങ്ങളെ കബളിപ്പിക്കാമെന്ന് ബിജെപി-സിപിഎം നേതാക്കള്‍ കരുതരുത്.

സമാധാനം പുനസ്ഥാപിക്കുക

സമാധാനം പുനസ്ഥാപിക്കുക

ഇനിയെങ്കിലും രാഷ്ട്രീയക്കളികളെല്ലാം മാറ്റിവച്ച് കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അനുയോജ്യമായ സര്‍വ്വനടപടികളും സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അതിനവര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ മാപ്പര്‍ഹിക്കാത്ത പാതകമായിരിക്കുമത്.

ഫേസ്ബുക്ക് പോസ്റ്റ്

വി എം സുധീരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+