• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെള്ളാപ്പള്ളിയെ 'അഭിനവ നവോത്ഥാന നായകനായി' പ്രതിഷ്ഠിച്ചുറപ്പിക്കുന്നത് വഞ്ചനയെന്ന് സുധീരന്‍

തിരുവനന്തപുരം: നവോത്ഥാന സമിതി സ്ഥിരം അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ തന്നെ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംസ്ഥാന സർക്കാരിനെ നയിക്കുന്ന സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീർണ്ണതയുടേയും തീവ്ര അവസരവാദത്തിൻറെയും ആവർത്തിച്ചുള്ള പ്രതിഫലനമാണ് ഈ തീരുമാനത്തിലൂടെവ്യക്തമാക്കുന്നതെന്ന് സുധീരന്‍ വിമര്‍ശിച്ചു.

കെ സുരേന്ദ്രന് 10000 വോട്ടിന്‍റെ വിജയം ഉറപ്പാക്കണമെന്ന് അമിത് ഷാ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് സര്‍വെ

വെള്ളാപ്പള്ളിയെ വർഗീയ വാദിയായും വർഗീയ ധ്രുവീകരണത്തിൻറെ വക്താവായും ആർഎസ്എസിന്റെ ആജ്ഞാനുവർത്തിയായും നേരത്തെ വിശേഷിപ്പിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്ത പിണറായി-കൊടിയേരി ദ്വയങ്ങൾ ഇപ്പോൾ വെള്ളാപ്പള്ളിയെ 'അഭിനവ നവോത്ഥാന നായകനായി' പ്രതിഷ്ഠിച്ചുറപ്പിക്കുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രവർത്തകരോടും അണികളോടും ജനങ്ങളോടുമുള്ള കൊടിയ വഞ്ചനയാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് അവകാശപ്പെടുകയും ഇപ്പോൾ അതിനെല്ലാം നേരെ വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവരുന്ന പിണറായിയും ശ്രീനാരായണ ധർമ്മങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് സർവ്വവിധ അധർമങ്ങളുടെയും പ്രതീകമായി മാറിയ വെള്ളാപ്പള്ളിയും തമ്മിലുള്ള ഈ തിന്മയുടെ കൂട്ടുകെട്ട് നവോത്ഥാന നായകർ നൽകിയ മഹത്തായ സന്ദേശങ്ങൾക്ക് വിരുദ്ധമായ ഹീനമായ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ട് നീക്കുന്നതിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം

ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ കാറ്റിൽപറത്തി കേരളത്തിൽ മദ്യവ്യാപനവും മറ്റു ലഹരി വിൽപനകളും ശക്തിപ്പെടുത്തി സമാധാന ജീവിതം തകർത്ത് കേരളത്തെ ചോരക്കളമാക്കിയ പിണറായിയും ഗുരു നിന്ദകനായി അതിനെല്ലാം കുഴലൂതുന്ന വെള്ളാപ്പള്ളിയും നവോത്ഥാനത്തെ കുറിച്ച് പറയുന്നത് തന്നെ ജനങ്ങളുടെ സാമാന്യബുദ്ധിക്ക് നേരെയുള്ള വെല്ലുവിളിയാണ്.

നവോത്ഥാനസമിതി സ്ഥിരം സംവിധാനത്തിൻറെ അധ്യക്ഷനായി വെള്ളാപ്പള്ളിയെ നിലനിർത്തുന്നതിനു പകരം എത്രയും വേഗത്തിൽ തന്നെ നവോത്ഥാന നായകരെ നിന്ദിക്കുന്ന പരിഹാസ്യമായ ഈ പിണറായി-വെള്ളാപ്പള്ളി അപ്രസക്ത മുന്നണി പിരിച്ചു വിടുകയാണ് വേണ്ടത് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
VM Sudheeran against cpm and government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more