വെള്ളാപ്പള്ളിക്കൊപ്പമോ? രാജന് ബാബുവിനെതിരെ വിഎം സുധീരന്
തിരുവനന്തപുരം: ജെഎസ്എസ്സും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ അകലം വര്‍ധിക്കുന്നു. യുഡിഎഫിനൊപ്പം നില്‍ക്കുകയും വെള്ളാപ്പള്ളി നടേശന്റെ സഹായിയി നടക്കുകയും ചെയ്യുന്ന ജെഎസ്എസ് അദ്ധ്യക്ഷന്‍ രാജന്‍ബാബുവിനെതിരെ യുഡിഎഫില്‍ അമര്‍ഷം പുകഞ്ഞുതുടങ്ങി. നേരത്തെതന്നെ രാജന്‍ബാബുവിന്റെ നിലപാടില്‍ വിരുദ്ധാഭിപ്രായമുണ്ടായെങ്കിലും തിങ്കളാഴ്ച വെള്ളാപ്പള്ളിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയതോടെ അത് പുര്‍ണമായി.
എസ്എന്‍ഡിപിക്കൊപ്പം സഹകരിച്ചിരുന്നയാളാണ് രാജന് ബാബു. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതോടെ രാജന് ബാബുവിന്റെ വെള്ളാപ്പള്ളി ബന്ധം തുടരുന്നതാണ് യുഡിഎഫിലെ അമര്‍ഷത്തിന് കാരണമായത്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ ഭരണഘടന തയ്യാറാക്കുന്നത് എ.എന്‍ രാജന്ബാബുവാണെന്നും റിപ്പോര്‍ട്ടുണ്ട്.

രാജന് ബാബു വെള്ളാപ്പള്ളിക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായതിനെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചതിന് പിന്നാലെ സുധീരനും രംഗത്തെത്തിയത്. രാജന് ബാബു എവിടെയാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടു. യുഡിഎഫില്‍ എവിടെയാണ് തങ്ങളുടെ സ്ഥാനം വ്യക്തമാക്കണമെന്ന് ജെഎസ്എസ് അദ്ധ്യക്ഷന്‍ രാജന്‍ബാബുവും കെ.വി ഷാജുവും കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതിന് മറുപടിയെന്നോണമാണ് സുധീരന്റെ പരാമര്‍ശം.
രാജന് ബാബുവിനെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. യുഡിഎഫിന്റെ ചിലവില്‍ വെള്ളാപ്പള്ളിയെ രക്ഷപ്പെടുത്താന്‍ രാജന് ബാബു ശ്രമിക്കേണ്ടെന്ന് യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications