കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഴിയാബാധയായി കെപിസിസി പട്ടിക! വെട്ടിലായത് കേന്ദ്രനേതൃത്വം, കോൺഗ്രസിൽ 'അടി' തുടരുന്നു...

പുതിയ പട്ടികയും അംഗീകരിക്കാൻ കഴിയില്ലെന്നാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരന്റെ നിലപാട്.

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലിയുള്ള തർക്കം അവസാനിക്കുന്നില്ല. ആദ്യം നൽകിയ പട്ടിക തിരുത്തി പുതിയ പട്ടിക ഹൈക്കമാൻഡിന് നൽകിയെങ്കിലും പല നേതാക്കളും എതിർപ്പുമായി രംഗത്തെത്തി.

ഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ലഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ല

പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് ബാലൻസിൽ വർദ്ധനവ്! പണം നൽകിയത് ആര്? പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽപൾസർ സുനിയുടെ അമ്മയുടെ ബാങ്ക് ബാലൻസിൽ വർദ്ധനവ്! പണം നൽകിയത് ആര്? പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ

പുതിയ പട്ടികയും അംഗീകരിക്കാൻ കഴിയില്ലെന്നാണ് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരന്റെ നിലപാട്. ഇപ്പോൾ സമർപ്പിച്ച പട്ടിക ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ താത്പര്യപ്രകാരം ഉണ്ടാക്കിയതാണെന്നും, മറ്റ് നേതാക്കളോട് കൂടിയാലോചന നടത്തിയില്ലെന്നുമാണ് സുധീരന്റെ പരാതി. കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് മുകുൾ വാസ്നിക്കിനെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു.

congress

വിഎം സുധീരന് പുറമേ, പിസി ചാക്കോയും ശശി തരൂരും കെപിസിസി പട്ടികയ്ക്കെതിരെ രംഗത്തെത്തി. പട്ടികയിൽ മാറ്റം വരുത്തണമെന്ന് ഇരുവരും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതോടെ, കേരളത്തിലെ ഭാരവാഹി പട്ടികയിൽ വ്യക്തമായ തീരുമാനമെടുക്കാനാകാതെ കേന്ദ്രനേതൃത്വം അനിശ്ചിതത്വത്തിലായി.

വീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെവീൽചെയർ അടക്കം എല്ലാം ഒരുക്കി! ഐവി ശശിയുടെ മരണം ഓസ്ട്രേലിയൻ യാത്രക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ

ആദ്യം തയ്യാറാക്കിയ കെപിസിസി ഭാരവാഹി പട്ടികയ്ക്കെതിരെ കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് ആദ്യ പട്ടിക തിരുത്തി 282 പേരുടെ പുതിയ പട്ടിക ഹൈക്കമാൻഡിന് നൽകിയത്. എന്നാൽ പുതിയ പട്ടികയിലും കോൺഗ്രസിലെ തർക്കങ്ങൾ അവസാനിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.

English summary
vm sudheeran against kpcc list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X