കൊലക്കേസില്‍ വിചാരണ നേരിടുന്ന എംഎം മണി രാജിവെക്കണം;പിബി നിലപാട് വ്യക്തമാക്കണമെന്ന് സുധീരന്‍
മണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന വൈദ്യുതി മന്ത്രി എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണിയുടെ രാജിക്കാര്യത്തില്‍ പോളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം എംഎം മണിക്ക് പൂര്‍ണ പിന്തുണയുമായി സിപിഐയും രംഗത്ത് വന്നു. എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാഞ്ഞങ്ങാട് പറഞ്ഞു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

302ാം വകുപ്പ് പ്രകാരം കൊലക്കേസില്‍ പ്രതിയായി എന്നകാരണത്താല്‍ ഒരാള്‍ കൊലയാളിയാവണമെന്നില്ല. എംഎം മണി മന്ത്രി സ്ഥാനത്ത് വരുമ്പോള്‍ തന്നെ നിലവിലുണ്ടായിരുന്ന കേസാണിത്. ഇപ്പോഴും ആസ്ഥിതി തുടരുകയാണ്. കോടതി നിയമപ്രകാരം അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷംമാത്രമേ കുറ്റക്കാരനാണോ എന്ന് വ്യക്തമാവു എന്നും കാനം പറഞ്ഞു.












Click it and Unblock the Notifications