Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐക്കാര്‍ സഹപാഠികളുടെ ചോരയ്ക്ക് ദാഹിക്കുന്നവര്‍; കലാലയങ്ങള്‍ക്ക്‌ അപമാനമെന്ന് സുധീരന്‍

തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ആ

തിരുവനന്തപുരം: തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജില്‍ കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ആയുധങ്ങളുമായി ക്ലാസ് റൂമില്‍ കയറിയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തര്‍ കെഎസ്‌യുക്കാരെ ആക്രമിച്ചത്‌.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് തുടങ്ങിയ പ്രശസ്ത കലാലയങ്ങള്‍ക്ക് അപമാനം വരുത്തി വയ്ക്കുന്ന നിന്ദ്യമായ പ്രവര്‍ത്തനമാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

VM Sudheeran

സ്വന്തം സഹപാഠികളുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്ന എസ്എഫ്‌ഐ ഒരു ക്രിമിനല്‍ കൂട്ടമായി മാറിയിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. എസ്എഫ്‌ഐയിലെ അക്രമകാരികള്‍ക്കെതിരെ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്എഫ്‌ഐ ദേശീയ നേതൃത്വം തയ്യാറാകണം. നിഷ്പക്ഷവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസും തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+