കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താൽക്കാലിക നേട്ടത്തിന് ശിവസേനയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ദുര്‍ബലമാകും; സോണിയക്ക് കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ബിജെപിയും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് മൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിവസേനയുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുമായി സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തില്‍ എതിര്‍പ്പ് വ്യക്തമാക്കി വിഎം സുധീരനും രംഗത്ത് എത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പിന്തുണ നൽകരുത്

പിന്തുണ നൽകരുത്

ബിജെപിയും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. രണ്ട് കൂട്ടരുടെയും നയസമീപനങ്ങളും നടപടികളും ഒരേപോലെ അപകടകരം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ശിവസേനയ്ക്ക് കോൺഗ്രസ് പിന്തുണ നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോണിയയുടെ നിലപാട്

സോണിയയുടെ നിലപാട്

ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട് ഉചിതമായിരുന്നു. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ നിന്നും ശിവസേന സർക്കാരിന് പിന്തുണ നൽകണമെന്ന സമ്മർദം ഉയർന്നു വരുന്നതായി കാണുന്നു.

മൂല്യങ്ങളെ ദുർബലമാക്കും

മൂല്യങ്ങളെ ദുർബലമാക്കും

താൽക്കാലിക നേട്ടത്തിനായി ശിവസേനയെ പോലൊരു പ്രസ്ഥാനത്തിന് പിന്തുണ നൽകിയാൽ അത് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ-മതേതര മൂല്യങ്ങളെ ദുർബലമാക്കുമെന്നും മുന്‍ കെപസിസി അധ്യക്ഷന്‍ ഓര്‍മ്മപ്പെടുത്തുന്നു.

കത്തയച്ചു

കത്തയച്ചു

അതുകൊണ്ട് ജനങ്ങളുടെ മാൻഡേറ്റ് ഇല്ലാത്ത ഇത്തരം കൂട്ടുകെട്ടിലേക്ക് കോൺഗ്രസിനെ കൊണ്ടു പോകാനുള്ള മഹാരാഷ്ട്രയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നീക്കത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് സമ്മതം നൽകരുതെന്നാണ് എൻറെ അഭ്യർത്ഥന. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പള്ളി

മുല്ലപ്പള്ളി

ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറത്. ബിജെപിയുമായോ ശിവസേനയുമായോയുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എതിര്‍പ്പ്

എതിര്‍പ്പ്

ഹിന്ദുത്വ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ശിവസേനയുമായി സഖ്യംചേരുന്നതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ എഐസിസിയില്‍ എതിര്‍പ്പ് ഉന്നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ന്യൂന് 18 ക്ക് വേണ്ടി റഷീദ് കീദ്വായി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ആന്‍റണിയും കെസിയും

ആന്‍റണിയും കെസിയും

കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ കെസി വേണുഗോപാലും മുന്‍പ്രതിരോധ മന്ത്രി എകെ ആന്‍റണിയും ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടാകാമെന്ന് ലേഖനത്തില്‍ പറയുന്നു. ആര്‍എസ്എസുമായി ബന്ധമില്ലാത്ത പാര്‍ട്ടിയാണെങ്കില്‍ മഹാരാഷ്ട്രയിലെ നിരവധി കലാപങ്ങളില്‍ ശിവസേനക്ക് പങ്കുണ്ട്.

അനുകൂല തീരുമാനം

അനുകൂല തീരുമാനം

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അനുകൂലമായ തീരുമാനം എടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വൈകീട്ട് ഇത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.

പിന്തുണ പുറത്ത് നിന്ന്

പിന്തുണ പുറത്ത് നിന്ന്

ശിവസേന-എന്‍സിപി സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം. സോണിയാ ഗാന്ധിയുടെ വസതയില്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് അവസാന വട്ട ചര്‍ച്ച നടക്കും. എകെ ആന്‍റണിയും കെസി വേണുഗോപാലും സോണിയയുടെ വസതിയിലുണ്ട്. മറ്റ് മുതിര്‍ന്ന നേതാക്കളും അവിടേക്ക് എത്തിച്ചേരും.

4 മണിക്ക്

4 മണിക്ക്

നാല് മണിക്ക് മുംബൈയില്‍ നിന്നുള്ള നേതാക്കളെയടക്കം ഉള്‍പ്പെടുത്തി യോഗം വിളിച്ചിട്ടുണ്ടെന്നും തീരുമാനം അതില്‍ പ്രഖ്യാപിക്കുമെന്നും വര്‍ക്കിങ് കമ്മറ്റി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്തിമ തീരുമാനം കോണ്‍ഗ്രസിന്‍റേതാണെന്ന് എന്‍സിപി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

ട്വീറ്റ്

ഖാര്‍ഖെ മാധ്യമങ്ങളോട്

മഹാരാഷ്ട്ര; സോണിയയെ കാണാന്‍ ശിവസേന നേതാവ് ദില്ലിക്ക്; ചാടിക്കയറി പിന്തുണ നല്‍കില്ലെന്ന് എന്‍സിപിമഹാരാഷ്ട്ര; സോണിയയെ കാണാന്‍ ശിവസേന നേതാവ് ദില്ലിക്ക്; ചാടിക്കയറി പിന്തുണ നല്‍കില്ലെന്ന് എന്‍സിപി

 'ഒരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീഴണം'; ചെന്നൈയില്‍ ബസ് ഓടിച്ച മലയാളി, ചില ശേഷന്‍ വിശേഷങ്ങള്‍ 'ഒരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീഴണം'; ചെന്നൈയില്‍ ബസ് ഓടിച്ച മലയാളി, ചില ശേഷന്‍ വിശേഷങ്ങള്‍

English summary
VM Sudheeran against shiv sena alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X