ടൂറിസ്റ്റ് കേന്ദ്രങ്ങളെയും 'മദ്യമയ'മാക്കാനാണ് ലക്ഷ്യം: മദ്യ നയം തിരുത്തണമെന്ന് വിഎം സുധീരന്
തിരുവനന്തപുരം: തെറ്റായ മദ്യനയത്തില്‍നിന്നും സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വിഎം സുധീരന്. സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നുള്‍പ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കളുടെ വ്യാപകമായ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സര്‍വ്വനാശത്തിലേയ്ക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നു.
വിഎം സുധീരന്റെ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിലും പുത്തന്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മറ്റുലഹരിവസ്തുക്കളും നിര്‍ണ്ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. നാടിനെ നടുക്കിയ ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളിയും ജനങ്ങളുടെ തീരാവേദനയായി മാറിയ ഡോ.വന്ദനയുടെ ജീവനെടുത്ത കൊലയാളിയും തുടര്‍ന്നും നടന്ന ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ അക്രമകാരികളും മദ്യലഹരിയുടെ അടിമകളായിരുന്നു എന്നത് ജനശ്രദ്ധയില്‍ വന്നതാണ്. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റസ്നേഹിതരെയുംവരെ മദ്യലഹരിയില്‍ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

മദ്യവും മറ്റ് ലഹരിവസ്തുക്കളും അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റിയിരിക്കയാണ്. ഭയാനകമായ ഈ അവസ്ഥക്കുപുറമെയാണ് മദ്യപാനംമൂലം വര്‍ദ്ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളും. ആരോഗ്യരംഗത്ത് 'കേരള മോഡല്‍' അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതായിരുന്നെങ്കിലും ഇന്നത് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് മദ്യവ്യാപനവും വമ്പിച്ചതോതിലുള്ള മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും സൃഷ്ടിച്ചിട്ടുള്ളത്.
മദ്യംഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വ്യാപകമായ ഉപയോഗത്തിന്റെഫലമായി പ്രതിരോധശേഷി കുറഞ്ഞ സാഹചര്യമുണ്ടായത് പലവിധ രോഗങ്ങളുടെ വിളനിലമായി സംസ്ഥാനത്തെ മാറ്റിയിരിക്കുകയാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വ്യാപകമായതിലും ക്വട്ടേഷന്‍-ഗുണ്ടാ മാഫിയാ സംഘങ്ങള്‍ പെരുകിയതിലും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ദുസ്സ്വാധീനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാമൂഹ്യതലത്തില്‍ അരാജകമായ ഒരവസ്ഥയിലേയ്ക്കാണ് മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും വന്‍തോതിലുള്ള വ്യാപനം കേരളത്തെ എത്തിച്ചിട്ടുള്ളത്.
ഇത്രയേറെ ആപല്‍ക്കരമായ അവസ്ഥയില്‍ സംസ്ഥാനം എത്തിനിര്ക്കുമ്പോഴാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനിടവരുത്തുന്ന നിലയില്‍ പുതിയ മദ്യശാലകള്‍ അനുവദിക്കുന്നത്. പുതിയ മേഖലയില്‍ മദ്യവ്യാപനം എത്തിക്കുന്നതിന്റെ ഭാഗമായി വ്യവസായ പാര്‍ക്കുകളില്‍ മദ്യശാലകള്‍ അനുവദിക്കുന്നതും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കങ്ങളും പുതിയ ആളുകളെ മദ്യപാനത്തിലേക്ക് ആകര്ഷിക്കുമെന്നതില് സംശയമില്ല. ഇതെല്ലാം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ 'മദ്യകേരള'മാക്കി മാറ്റും.
2016-ല്‍ ശ്രീ.പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് ആയിരത്തോളമായിരിക്കുകയാണ്. നേരത്തേ ഇതെല്ലാം എക്സൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ജനങ്ങള്‍ അറിയാവുന്ന നിലയില്‍ പുറത്തുവിടുന്നില്ല. രഹസ്യമായ അജണ്ടയുമായിട്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ബെവ്കോയുടെ 270, കണ്‍സ്യൂമര്‍ഫെഡിന്റെ 36, നിവരധി ക്ലബ്ബുകളുടെ മദ്യശാലകള്‍, നാലായിരത്തില്‍പ്പരം കള്ളുഷാപ്പുകള്‍ ഇതിനെല്ലാം പുറമെയാണ് ഇത്രയേറെ ബാറുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളെയും 'മദ്യമയ'മാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിനെല്ലാം പുറമെ മദ്യവ്യാപനത്തെ ലക്ഷ്യമിട്ട് പുതിയ 250 മദ്യവില്‍പ്പനശാലകള്‍ തുറക്കാനും പുതിയ മേഖലകളിലേയ്ക്ക് കടന്നുകയറാനുമുള്ള നീക്കങ്ങളും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതെല്ലാം നാടിനെ സര്‍വ്വനാശത്തിലേയ്ക്ക് എത്തിക്കാനാണ് ഇടവരുത്തുക. സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ മുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന ജനദ്രോഹപരമായ മദ്യവ്യാപന നയവും നടപടികളും.
മദ്യം കേരളത്തില്‍ ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും പ്രകടന പത്രികകളിലൂടെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അതേഇടതുമുന്നണി നയിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ ആ വാഗ്ദാനങ്ങള്‍ക്ക് കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ മദ്യശാലകള്‍ കൂടുതല്‍ കൂടുതല്‍ അനുവദിക്കുന്നത് തികഞ്ഞ ജനവഞ്ചനയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications