തരൂരിനെ എംപിയാക്കിയത് കോണ്‍ഗ്രസാണെന്ന് സുധീരന്‍
തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രസംശിച്ചുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ട്വീറ്റിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത്. ശശി തരൂരിനെതിരെ അച്ചടക്ക നടപടികളെടുക്കാനുള്ള സാധ്യതയുണ്ടെന്നാണ് നേതാക്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തരൂരിനെ എംപിയാക്കി.ത് കോണ്‍ഗ്രസാണെന്നാണ് വിഎം സുധീരന്‍ പ്രതികരിച്ചത്.
മോദിയെ പുകഴ്ത്തിയത് അപലപനീയം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പാര്‍ട്ടിയില്‍ തന്നെ തരൂരിനെതിരെ ശക്തമായ പ്രതിഷേധം നില നില്‍ക്കുന്നുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു.

തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിയ്ക്കുന്നതിനെപ്പറ്റി പാര്‍ട്ടി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും തീരുമാനിയ്ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കെപിസി ഉപാധ്യക്ഷന്‍ എംഎം ഹസനും തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവിനെ അനുകൂലിയ്ക്കുന്നത് പാര്‍ട്ടിയ്ക്കുള്ള പിന്തുണയല്ലെന്നും ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കുള്ള പിന്തുണയായി ഇതിനെ വ്യാഖ്യാനിയ്‌ക്കേണ്ടതില്ലെന്നും ശശി തരൂര്‍ പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് തന്നെ ക്ഷണിച്ച മോദിയെ തരൂര്‍ പ്രശംസിയ്ക്കുകയും മോദിയുടെ വ്യക്തിപരമായ ഇടപെടല്‍ ദേശീയ അവബോധം ഉണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു












Click it and Unblock the Notifications