Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്ക് സുധീരന്റെ പിന്തുണ

VM Sudheeran
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. അമ്മയുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ മഠം നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന നിലപാടാണ് സുധീരനുള്ളത്.

ഇക്കാര്യത്തില്‍ ആശ്രമം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന നിലപാടാണ് തനിക്കുള്ളത്-മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി സുധീരന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയും മഠത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അമൃതാനന്ദമയി മഠത്തെ അനുകൂലിച്ച് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു.

മഠത്തിന്റെ കഴിഞ്ഞ കാലപ്രവര്‍ത്തികള്‍ വിസ്മരിക്കരുതെന്ന രീതിയിലുള്ള ചാണ്ടിയുടെ പോസ്റ്റിനെതിരേ ആദ്യം വാളെടുത്തത് ചില കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. വിരലിലെണ്ണാവുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുവെന്നത് പല കോടി തെറ്റുകള്‍ ചെയ്യാനുള്ള ലൈസന്‍സല്ലെന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം.

എന്തായാലും ആദര്‍ശ ധീരനായ സുധീരന്റെ പിന്തുണ ചിലരെയെങ്കിലും അമ്പരപ്പിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ പുറത്തുവന്ന ഉടനെ മാധ്യമപ്രവര്‍ത്തകര്‍ സൂധീരനോട് ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നറിയിച്ച് സുധീരന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+