കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സുധീരന്റെ പൊട്ടിത്തെറി... അടിയറവ്, ചതി, വലിയ നാശം; കടുത്ത പ്രയോഗങ്ങള്‍... പകരംവീട്ടല്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കപ്പെട്ട ആളാണ് വിഎം സുധീരന്‍. എ, ഐ ഗ്രൂപ്പുകളുടെ കലാപം ശക്തമായപ്പോള്‍, ആരോഗ്യപ്രശ്‌നം പറഞ്ഞ് സ്വയം കളം വിട്ട് ഒഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതോടെ സുധീരന്‍ സര്‍വ്വശക്തിയും എടുത്ത് പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം കാണുന്നത്.

കെഎം മാണിയെ യുഡിഎഫില്‍ എടുത്തതിനെ തുടര്‍ന്ന് അദ്ദേഹം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മാണി എത്തിയപ്പോള്‍ സുധീരന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അടുത്ത കാലത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ ഏറ്റവും ശക്തമായ പ്രതിഷേധമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

VM Sudheeram

രാജ്യസഭ സീറ്റ് കെഎം മാണിക്ക് അടിയറവ് വച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു എന്നാണ് സുധീരന്‍ അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപി ആയിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിന് സ്വീകരിച്ച രീതി വലിയ നാശത്തിലേക്ക് നയിക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

വിനാശകരമായ തീരുമാനം എന്നാണ് വിഎം സുധീരന്‍ പറഞ്ഞത്. ഇത്രയും ശക്തമായ പ്രതിഷേധം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നാശത്തിലേക്കാണ് പോകുന്നത്.

കെഎം മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച വന്നിരുന്നു. എന്നാല്‍ അത് ഇത്തരത്തില്‍ ആകണം എന്ന് ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അതീവ ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

English summary
VM Sudheeran bursts out on Congress' decision to give Rajya Sabha seat to Kerala Congress M
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X