പിണറായി വിജയന്റെ നേതൃത്വത്തിത്തിൽ സിപിഎം നടത്തുന്നത് രാഷ്ട്രീയ ഫാസിസം: വിഎം സുധീരൻ
തലശ്ശേരി: മോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തുന്നത് വര്‍ഗ്ഗീയ ഫാസിസമാണെങ്കില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം നടത്തുന്നത് രാഷ്ടീയ ഫാസിസമാണെന്ന് വിഎം സുധീരന്‍. കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബ സഹായ ഫണ്ട് ശേഖരണം വ്യാഴാഴ്ച കണ്ണൂർ ജില്ലയുടെ 110 കേന്ദ്രങ്ങളിൽ പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി തലശ്ശേരിയിൽ നടന്ന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്‍.
ഈ അരും കൊലയെക്കുറിച്ച് ബിജെപിയുടെ ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുധീരന്‍ പറഞ്ഞു. രാഷ്ടീയ എതിരാളികലെ കൊന്നുടൊക്കുക എന്ന നയമാണ് സിപിഎമ്മിന്റെത്. അതിന് പോലീസും ഒത്താശക്കാരായി ചെയ്തുകൊടുക്കുകയാണ്. ഷുഹൈബിന്റെ ജീവന് ഭീഷണി ഉണ്ടെന്നുള്ളത് പോലീസ് അധികാരികള്‍ക്ക് അറിയാമായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

എന്നാല്‍ ജീവന് സംരക്ഷണം നല്‍കാന്‍ പോലീസ് തയ്യാറായില്ല. സിപിഎം എന്തു പറയുന്നോ അത് നടപ്പില്‍ വരുത്തുകയാണ് കണ്ണൂര്‍ ജില്ലയില്‍ ഇന്നത്തെ പോലീസ് നയമെന്നും സുധീരന്‍ അരോപിച്ചു. ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജില്ലയില്‍ നടന്നുവരുന്ന അരുംകൊല രാഷ്ട്രീയത്തിനെതിരെ ബഹുജന കൂട്ടായ്മ ഉയര്‍ന്നുവരണം. ഷുഹൈബിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications