കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാരായണ ഗുരുവിന്റെ പേര് പറയാന്‍ മോദിക്ക് യോഗ്യതയില്ലെന്ന് വിഎം സുധീരന്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്ത്. ശ്രീനാരായണ ഗുരുവിനെപ്പറ്റി പറയാന്‍ എന്തു അര്‍ഹതയാണ് മോദിക്കുള്ളതെന്ന് സുധീരന്‍ ചോദിക്കുന്നു. ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും പ്രധാനമന്ത്രി മോദിക്ക് യോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ അവഗണിക്കുന്ന മോദി ഗുരുവുമായി ബന്ധപ്പെട്ട വേദിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നാണ് അദ്ദേഹം പറയുന്നു. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കേണ്ട യോഗ്യത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇല്ലെങ്കില്‍ മോദിക്കും അതിനുള്ള യോഗ്യതയില്ലായിരുന്നുവെന്നാണ് സുധീരന്‍ ചൂണ്ടിക്കാണിച്ചത്.

vm-sudheeran

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനു പിന്നില്‍ വെള്ളാപ്പള്ളിക്കും ബിജെപിക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണ് വെള്ളാപ്പള്ളിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ആദ്യമായി കേരളത്തില്‍ എത്തിയുള്ള പരിപാടിയില്‍ മുഖ്യന്ത്രിയെ പങ്കെടുപ്പിക്കാത്ത നടപടി തീര്‍ത്തും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനു പിന്നിലെ അജണ്ട വ്യക്തമാണെന്നും വി.എം സുധീരന്‍ പറയുന്നു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി രാജിവെച്ച് പോകണമെന്നും വി.എം സുധീരന്‍ വ്യക്തമാക്കി.

English summary
kpcc president VM Sudheeran criticise prime minister Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X