താന്‍ ഏത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണെന്ന് വെള്ളാപ്പള്ളിക്കു തന്നെയറിയില്ലെന്ന് സുധീരന്‍
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എത്തി. മറ്റുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ആദ്യം സ്വന്തം കാര്യം നോക്കി പ്രവര്‍ത്തിക്കൂ എന്നാണ് വിഎം സുധീരന്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് രോഗം ഉണ്ടെന്ന് പറയുന്ന വൈദ്യര്‍ തന്നെ ചികിത്സ തേടണമെന്നാണ് വെള്ളാപ്പള്ളിയോട് സുധീരന്‍ പറയുന്നത്.
ജീവിതത്തില്‍ ഇതുവരെ വെള്ളാപ്പള്ളി വേദിയറിഞ്ഞ് സംസാരിച്ചിട്ടില്ലെന്നാണ് സുധീരന്‍ പറയുന്നത്. താന്‍ ഏതു പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണെന്ന് വെള്ളാപ്പള്ളിക്കു തന്നെ ബോധമില്ല. ഇങ്ങനെയുള്ളയൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സംസാരിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശിവഗിരിയില്‍ സോണിയ ഗാന്ധി വേദി മറന്ന് പ്രസംഗിച്ചെന്ന് ആരോപണം വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. എന്നാല്‍, സോണിയ വേദിയറിഞ്ഞ് തന്നെയാണ് സംസാരിച്ചതെന്ന് വിഎം സുധീരന്‍ പറയുന്നു. ഔചിത്യത്തോടെ പറയേണ്ട കാര്യങ്ങളേ സോണിയ പറഞ്ഞിട്ടുള്ളൂ. അതിനെ വിമര്‍ശിക്കാന്‍ വെള്ളാപ്പള്ളിക്ക് എന്ത് അര്‍ഹതയാണുള്ളതെന്നും സുധീരന്‍ ചോദിക്കുന്നു.
എസ്എന്‍ഡിപിയുടെ പുതിയ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ചാണ് സോണിയ സംസാരിച്ചിരുന്നത്. ശിവഗിരിയെ സോണിയ രാഷ്ട്രീയ വേദിയാക്കിയെന്നുള്ള ആരോപണവുമായിട്ടാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്.












Click it and Unblock the Notifications