കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭ പുന:സംഘടന അറിയില്ല, സ്പീക്കറുടെ രാജിയും: സുധീരന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാണെങ്കിലും വിഎം സുധീരന് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങളൊന്നും വലിയ പിടിയില്ല. മന്ത്രിസഭ പുന:സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നാണ് സുധീരന്‍ പറയുന്നത്. ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്ന കാര്യവും താന്‍ അറിഞ്ഞിട്ടില്ലെന്നും സുധീരന്‍ പറയുന്നു.

VM Sudheeran

കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്ന കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കേരള പ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷനെ അറിയിക്കാതെയാണ് ഇക്കാര്യം നടന്നിട്ടുള്ളതെന്നാണ് സുധീരന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കാര്‍ത്തികേയന്റെ രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് സുധീരന്‍ അറിഞ്ഞതത്രെ.

തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറികളുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മന്ത്രിസഭയെ സുധീരന്‍ ഇപ്പോഴും പ്രതിസന്ധിയില്‍ നിര്‍ത്തിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ക്രഡിറ്റുമായി നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ ഹൈക്കമാന്റിന് മുന്നില്‍ നല്ല പ്രതിച്ഛായയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പുന:സംഘടനയുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ തനിക്കാകും എന്ന വിശ്വാസത്തിലാണ് ഉമ്മന്‍ ചാണ്ടി.

English summary
VM Sudheeran doesn't know about the cabinet re organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X