കെപിസിസി: വിഎം സുധീരന്‍ പ്രസിഡണ്ട്
തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി വി എം സുധീരനെ തിരഞ്ഞെടുത്തു. വി ഡി സതീശനാണ് വൈസ് പ്രസിഡണ്ട്. കോണ്‍ഗ്രസിന് സ്വതസിദ്ധമായ പതിവ് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും വടംവലികള്‍ക്കും ഒടുവിലാണ് തൃശ്ശൂര്‍ അന്തിക്കാട് നിന്നുള്ള 65 കാരന്‍ വി എം സുധീരന്‍ കെ പി സി സിയുടെ തലപ്പെത്തെത്തുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചേര്‍ന്നതോടെയാണ് കെ പി സി സിക്ക് പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ചെന്നിത്തലയ്ക്ക് പകരം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെ പി സി സി പ്രസിഡണ്ടായേക്കും എന്നായിരുന്നു അഭ്യൂഹം. സംസ്ഥാന നേതൃത്വത്തില്‍ ഏറ്റവും അധികം നേതാക്കള്‍ പിന്തുണച്ചതും കാര്‍ത്തികേയനെ തന്നെയാണ്. എന്നാല്‍ ദില്ലിയില്‍ സുധീരനുള്ള പിടിപാടാണ് കാര്‍ത്തികേയനെ മറികടന്ന് അദ്ദേഹത്തെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിച്ചത്.

വി എം സുധീരനോ, വി ഡി സതീശനോ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് വരട്ടെ എന്നായിരുന്നു ഹൈക്കമാന്റിന്റെ താല്‍പര്യം. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സുധീരന്റെ ക്ലീന്‍ ഇമേജ് പാര്‍ട്ടിക്ക് സഹായകമാകും എന്നും ഒരുവിഭാഗം പ്രതീക്ഷിക്കുന്നു. അഴിമതിവിരുദ്ധ മുഖമുള്ള സുധീരന്‍ മതി സ്രിഡണ്ട് സ്ഥാനത്തേക്ക് എന്ന് കേരളത്തില്‍ നിന്നും ആവശ്യമുയര്‍ന്നു. എ കെ ആന്റണിയടക്കം കേന്ദ്രനേതൃത്വത്തിലുള്ള പിടിപാടും സുധീരന് നറുക്ക് വീഴാന്‍ ഇടയായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ ആരോഗ്യമന്ത്രി, നിയമസഭ സ്പീക്കര്‍, പാര്‍ലമെന്റ്ംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള വി എം സുധീരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്. 1971 - 73 കാലഘട്ടത്തില്‍ കെ എസ് യുവിന്റെ സംസ്ഥാന പ്രസിഡണ്ട് പദവിയിലൂടെയാണ് സുധീരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് യൂത്ത് കോണ്‍ഗ്രസിലൂടെ പാര്‍ട്ടിയിലെത്തി 77 ല്‍ ലോക്‌സഭാംഗമായി.












Click it and Unblock the Notifications