കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുധീരന്‍ 'നിന്നു'

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തുന്ന ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ സമരപ്പന്തലിലെത്തി. ഞായറാഴ്ചയാണ് സുധീരന്‍ സമരപ്പന്തലില്‍ എത്തിയത്. സമരം എത്രയും പെട്ടന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ താന്‍ മുഖ്യമന്ത്രിയോടം ഉപസമിതി ചെയര്‍മാനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഗോത്രസഭ നേതാവ് സികെ ജാനു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സുധീരന് നന്ദി പറഞ്ഞു.

VM Sudheeran

ആദിവാസി ഊര് ഭൂമി സംരക്ഷിയ്ക്കാന്‍ പട്ടിക വര്‍ഗനേഖല പ്രഖ്യാപിയ്ക്കുക, ശിശു മരണവും പട്ടിണി മരണവും തുടരുന്ന അട്ടപ്പാടിയില്‍ കാര്‍ഷിക പദ്ധതികളും ആദിവാസി ഗ്രാമനിയമവും നടപ്പിലാക്കുക, ആറളം ഫാമിലെ വിഷമാലിന്യ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കുക, മുത്തങ്ങില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുരധിവാസവും ഉറപ്പാക്കുക, വേടന്‍ ഗോത്രവര്‍ഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുക എന്നിവയാണ് സമരക്കാരുടെ ആവശ്യം.

English summary
KPCC president VM Sudheeran expressed his solidarity towards Nilpu Samaram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X