കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം; ഹൈക്കോടതി ഉത്തരവ് നിർഭാഗ്യകരം; തികഞ്ഞ നീതി നിഷേധമാണെന്നും സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിശന്‍ ബെഞ്ചിന്‍റെ ഉത്തരവില്‍ പ്രതികരണവുമായി വിഎം സുധീരന്‍. വിധി നിർഭാഗ്യകരവും തികഞ്ഞ നീതി നിഷേധവുമാണെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളും ഗുരുതരമായ കുറ്റകൃത്യങ്ങളും വൻതോതിൽ വർദ്ധിച്ചു വരുന്ന കേരളത്തിലെ മോശമായ സാഹചര്യം കൂടുതൽ വഷളാകുന്നതിന് ഈ വിധി ഇടവരുത്തുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കുറിപ്പ് വായിക്കാം-

vmsudheeran-

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നുള്ള ബഹു. ഹൈക്കോടതി വിധി നിർഭാഗ്യകരമാണ്; തികഞ്ഞ നീതി നിഷേധമാണ്.രാഷ്ട്രീയ കൊലപാതകങ്ങളും ഗുരുതരമായ കുറ്റകൃത്യങ്ങളും വൻതോതിൽ വർദ്ധിച്ചു വരുന്ന കേരളത്തിലെ മോശമായ സാഹചര്യം കൂടുതൽ വഷളാകുന്നതിന് ഈ വിധി ഇടവരുത്തും എന്ന ആശങ്കയാണ് ഏവരിലും സ്വാഭാവികമായും ഉണ്ടായിട്ടുള്ളത്.

കൃത്യമായ അജണ്ടയുടെയും ആസൂത്രണത്തിൻറെയും അടിസ്ഥാനത്തിലാണ് രാഷ്ട്രീയ തലത്തിലുള്ള കൊലപാതകങ്ങളും ഗുരുതരമായ കുറ്റകൃത്യങ്ങളും നടക്കുന്നത്.രാഷ്ട്രീയ ഉന്നതരുടെ നിർദ്ദേശമാണ് ഇതിലെല്ലാം അണികൾ നടപ്പിലാക്കുന്നതെന്ന് വ്യക്തമായിട്ടും അവർക്കൊക്കെ രക്ഷാകവചമൊരുക്കുന്ന സ്ഥിതിവിശേഷമാണ് ഇടതുമുന്നണി സർക്കാരിന്റെ കീഴിൽ നടക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചനക്കാരായ ഉന്നത പ്രഭവ കേന്ദ്രങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അർഹമായ നിലയിൽ ശിക്ഷിക്കപ്പെടാനും ഇടവന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര ഒഴിവാക്കാനാകുമെന്നതിൽ സംശയമില്ല.എന്നാൽ അത്തരത്തിലുള്ളവരിലേക്ക് അന്വേഷണം നീളാതിരിക്കുന്നതിന് വേണ്ടതെല്ലാം സർക്കാരും സിപിഎം നേതൃത്വവും ചെയ്യുമെന്നുള്ള അനുഭവത്തിലൂടെ ആർജ്ജിച്ച വിശ്വാസമാണ് തുടരെത്തുടരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് നയിക്കപ്പെടുന്നത്.

ശിക്ഷിക്കപ്പെട്ടാൽ ജയിലിൽ സുഖവാസവും സമൃദ്ധമായ പരോളും ഉറപ്പുവരുത്തുന്ന അസാധാരണ സ്ഥിതിവിശേഷവും നിയമവ്യവസ്ഥയ്ക്ക് തെല്ലും വില കൽപ്പിക്കാതിരിക്കാൻ സിപിഎം കുറ്റവാളികളെ പ്രേരിപ്പിക്കുന്നുണ്ട്.
തങ്ങളുടെ പ്രിയപുത്രനെ കൊലപ്പെടുത്തിയ ദുഷ്ടശക്തികളായ സർവ്വരെയും നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് കേരള പോലീസിൽ നിന്നും വ്യത്യസ്തമായ ഒരു ഏജൻസി-സിബിഐ- കേസ് അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന ഷുഹൈബിൻറെ വന്ദ്യ പിതാവ് മുഹമ്മദിന്റെയും കുടുംബത്തിന്റെയും ആവശ്യം തികച്ചും ന്യായമാണ്. മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏവരുടെയും പൂർണ്ണ പിന്തുണയും ഇക്കാര്യത്തിൽ ഇവർക്കുണ്ട്.

വിധി ഉണ്ടായാൽ മാത്രം പോരാ അത് ഇരയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാവണം. അതാണ് ഉചിതമായിട്ടുള്ളത്.എന്നാൽ, ഹൈക്കോടതിവിധി നീതിക്ക് വേണ്ടി നിലകൊള്ളുന്ന ആർക്കുംതന്നെ ഉൾക്കൊള്ളാനാകാത്തതാണ്.ഷുഹൈബ് വധക്കേസിലെ ഹൈക്കോടതി വിധി കേരളത്തിലെ സ്വൈരജീവിതം ആഗ്രഹിക്കുന്നവർക്കേറ്റ കനത്ത തിരിച്ചടിയാണ്. ഇത് ഇനിയും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വഴിയൊരുക്കും.

നീതിപൂർവ്വവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട സർക്കാരും പോലീസും നീതിയുടെ പക്ഷത്തല്ല; മറിച്ച് കൊടും കുറ്റവാളികളോടൊപ്പമാണ് എന്ന് അവർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിലൂടെയും 56 ലക്ഷം രൂപ ചെലവു ചെയ്ത് സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്നതിലൂടെയും ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്.നീതി തേടിയുള്ള ഷുഹൈബിൻറെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മുന്നോട്ടുള്ള സർവ്വ നീക്കങ്ങൾക്കും നടപടികൾക്കും അവരോടൊപ്പം നിൽക്കാനും ശക്തമായ പിന്തുണ നൽകാനുമുള്ള ബാധ്യത നഷ്ടപ്പെട്ട നിയമവാഴ്ച പുനസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ട്.

English summary
VM Sudheeran facebook post against high court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X