കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ശ്രീനിവാസന്‍.... എന്ത് യോഗ്യതയാണ് ഉള്ളത്..... എഐസിസി സെക്രട്ടറി നിയമനത്തിനെതിരെ സുധീരന്‍!!

എഐസിസി സെക്രട്ടറി നിയമനത്തിനെതിരെ സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എഐസിസിസി സെക്രട്ടറിയായ കെ ശ്രീനിവാസനെ നിയമിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ വന്‍ കലാപം. നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ പരസ്യമായി വന്നിരിക്കുകയാണ്. ആരാണ് ശ്രീനിവാസന്‍ എന്നാണ് സുധീരന്റെ ചോദ്യം. നേരത്തെ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു സുധീരന്‍. ഇപ്പോള്‍ ദേശീയ നേതൃത്വത്തിനെതിരെയാണ് സുധീരന്റെ പടയൊരുക്കം. നേരത്തെ തന്നെ രാഹുലുമായി അടുപ്പമുള്ളവര്‍ സുധീരന്‍ കോണ്‍ഗ്രസ് വിരുദ്ധനാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന നേതൃത്വം പോലും അറിയാതെ ഒരാള്‍ ദേശീയ ചുമതലയുള്ള നേതാവായതിനെയാണ് ഇപ്പോള്‍ സുധീരന്‍ വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് സൂചന. നേരത്തെ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നിയമനത്തെ മാത്യു കുഴല്‍നാടന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ചില നല്ല കാര്യങ്ങള്‍

ചില നല്ല കാര്യങ്ങള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന സഹായികളില്‍ പ്രമുഖനായി നമ്മുടെ നേതാവ് എകെ ആന്റണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതിന് സഹായകമായി കെസി വേണുഗോപാലും പിസി വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും എഐസിസിയുടെ മികച്ച തീരുമാ3നങ്ങളാണ്. ഇവര്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല തന്നാലാവും വിധം ഭംഗിയായി ചെയ്യുന്നത് സന്തോഷത്തോടെയാണ് കാണുന്നതെന്ന് സുധീരന്‍ പോസ്റ്റില്‍ പറയുന്നു.

ആരാണീ ശ്രീനിവാസന്‍

ആരാണീ ശ്രീനിവാസന്‍

ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയ ശേഷമാണ് ശ്രീനിവാസനെ സുധീരന്‍ വലിച്ചുകീറി ഒട്ടിച്ചത്. കഠിനാധ്വാനിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ച്ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്ന്ത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും കേട്ടത്. ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് തനിക്ക് ഇപ്പോഴുമുള്ളതെന്ന് സുധീരന്‍ പറയുന്നു.

പിന്‍വാതില്‍ നിയമനം

പിന്‍വാതില്‍ നിയമനം

പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസിലും ആരാണ് ശ്രീനിവാസന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം പോലും ഇല്ലാത്ത ഒരാള്‍ ഇപ്രകാരം എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു. ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

തന്നെ നിയമിച്ചത് രാഹുല്‍

തന്നെ നിയമിച്ചത് രാഹുല്‍

അതേസമയം വിമര്‍ശനം കടുത്തതോടെ മറുപടിയുമായി ശ്രീനിവാസന്‍ രംഗത്തെത്തിയിട്ടുണ്ട്. തന്നെ നിയമിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം തന്നെ ഇതിനുള്ള മറുപടി പ്രവര്‍ത്തകര്‍ നല്‍കുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം നേരത്തെ മാത്യു കുഴല്‍നാടനും ശ്രീനിവാസനെ അഭിനന്ദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അകത്തളങ്ങളില്‍ നിര്‍ണായക ദൗത്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയിട്ടുള്ള വ്യക്തിയാണ് ശ്രിനാവാസനെന്ന് അദ്ദേഹം പറയുന്നു. അര്‍ഹിച്ച സ്ഥാനം തന്നെയാണ് അദ്ദേഹത്തിന് ഇതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വന്‍ പ്രതിഷേധം

വന്‍ പ്രതിഷേധം

എറണാകുളം സ്വദേശിയാണ് ശ്രീനിവാസന്‍. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് നേതൃത്വത്തിന് ഒന്നും അറിയില്ല. പാര്‍ട്ടിക്കകത്ത് അതുകൊണ്ട് തന്നെ പ്രതിഷേധമാണ് നടക്കുന്നത്. നിലവില്‍ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിട്ടാണ് ശ്രീനിവാസന്റെ നിയമനം. അതേസമയം പാര്‍ട്ടി പരിപാടികളില്‍ ഒന്നും ശ്രീനിവാസന്‍ സജീവമായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ നിയമിച്ചതെന്തിനാണെന്നാണ് ചോദ്യം ഉയരുന്നത്. നിര്‍ണായക ദൗത്യങ്ങള്‍ അദ്ദേഹത്തിന് വഹിക്കാനുണ്ടെന്നാണ് ഹൈക്കമാന്‍ഡ് പറയുന്ന ന്യായം.

എഐസിസി സെക്രട്ടറിയായി ശ്രീനിവാസനെ നിയമിച്ചു!! രാഷ്ട്രീയത്തിലേ ഇല്ലാത്ത ആളെ വേണ്ടെന്ന് പ്രവര്‍ത്തകര്‍എഐസിസി സെക്രട്ടറിയായി ശ്രീനിവാസനെ നിയമിച്ചു!! രാഷ്ട്രീയത്തിലേ ഇല്ലാത്ത ആളെ വേണ്ടെന്ന് പ്രവര്‍ത്തകര്‍

ഭഗവാനും ഗിരീഷ് കര്‍ണാടും ഹിന്ദുത്വ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റില്‍.... ഏത് നിമിഷവും കൊല്ലപ്പെടാം!!ഭഗവാനും ഗിരീഷ് കര്‍ണാടും ഹിന്ദുത്വ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റില്‍.... ഏത് നിമിഷവും കൊല്ലപ്പെടാം!!

English summary
vm sudheeran fb post on sreenivasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X