Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎം സുധീരന്‍ രാജിവച്ചു! വച്ചതോ വയ്പ്പിച്ചതോ?ആരോഗ്യപ്രശ്നമെന്ന് വിശദീകരണം!

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് രാജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വിഎം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് രാജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാര്‍ത്ത സമ്മേളനം വിളിച്ച ചേര്‍ത്ത ശേഷമാണ് രാജി കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായി സുധീരന്‍ പറഞ്ഞു.

വ്യക്തിപരമായ അസൗകര്യങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ രാജി രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണോ രാജിക്ക് കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ കോഴിക്കോട് വച്ചുണ്ടായ അപകടം തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് സുധീരന്‍ വ്യക്തമാക്കി. നട്ടെല്ലിന് പരുക്കേറ്റ സുധീരന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി വയ്ക്കുന്നതെന്നാണ് വിശദീകരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴെന്നും എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അവധിയെടുത്ത് മാറി നില്‍ക്കാമായിരുന്നുവെന്നും എന്നാല്‍ മനഃസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

2014ലാണ് സുധീരന്‍ കെപിസിസി പ്രസഡന്‍റായത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളില്‍ ശക്തമായ നിലപാടെടുത്ത സുധീരനെതിരെ ഗ്രൂപ്പുകള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് രാജി. രാഷ്ട്രീയത്തില്‍ തുടരുമെന്നും കഴിയുന്ന രീതിയില്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറയിച്ചു.

 വ്യക്തിപരമായ തീരുമാനം

വ്യക്തിപരമായ തീരുമാനം

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം പറയുന്ന കാരണം. വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് സുധീരന്‍ അറിയിച്ചു. തീരുമാനം വ്യക്തിപരമാണെന്നും സുധീരന്‍ പറഞ്ഞു.

 മാറി നില്‍ക്കണം

മാറി നില്‍ക്കണം

വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത ശേഷം അപ്രതീക്ഷിതമായിട്ടാണ് രാജി വാര്‍ത്ത അറിയിച്ചത്. പാര്‍ട്ടിയില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴെന്നും എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 അവധി എടുക്കുന്നില്ല

അവധി എടുക്കുന്നില്ല

തന്‍റെ രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ മാത്രമാണെന്നും പാര്‍ട്ടിയുമായോ ഗ്രൂപ്പ് പ്രശ്നങ്ങളിലോ അല്ല രാജി എന്നും സുധീരന്‍ പറഞ്ഞു. വേണമെങ്കില്‍ അവധിയെടുത്ത് മാറി നില്‍ക്കാമായിരുന്നുവെന്നും എന്നാല്‍ മനഃസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

 അപ്രതീക്ഷിതം

അപ്രതീക്ഷിതം

രാജി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് സുധീരന്‍ ഇക്കാര്യം രമേശ് ചെന്നിത്തലയെയും ആന്‍റണിയെയും അറിയിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യം അറിയിച്ചിരുന്നില്ലഅതിനു ശേഷം കെപിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ വച്ച് ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+