കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവിന്റെ ആത്മഹത്യ; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്; പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ തിരുത്തണം

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വിഎം സുധീരന്‍. യഥാസമയം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുക്കുന്ന സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തേണ്ടിയിരിക്കുന്നുവെന്ന് വിഎം സുധീരന്‍ പറഞ്ഞു. തെറ്റ് തിരുത്താന്‍ പിഎസ്‌സിയും സര്‍ക്കാരും തയ്യാറായാല്‍ മാത്രമെ പിഎസ്‌സിയെ വിശ്വാസ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനാവൂവെന്നും വിഎം സുധീരന്‍ പറഞ്ഞു. കത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

പിഎസ്‌സിയുടെ വിശ്വാസ്യത

പിഎസ്‌സിയുടെ വിശ്വാസ്യത

പ്രിയപ്പെട്ട മുഖ്യമന്ത്രി, പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി പൊതുസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ബഹു.മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായികണ്ടു.തെറ്റായ നടപടികളിലൂടെ സ്വയം വിശ്വാസ്യത തകര്‍ക്കുന്ന പി.എസ്.സി. ചെയര്‍മാനെയും കൂട്ടരെയും വെള്ളപൂശാനുള്ള വിഫലശ്രമമായിട്ടുമാത്രമേ ഈ പ്രസ്താവനയെ കാണാനാകൂ.

'മാര്‍ക്ക്ദാനം'

'മാര്‍ക്ക്ദാനം'

പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത് പിഎസ്‌സിയുടെ നടത്തിപ്പുകാര്‍ തന്നെയാണെന്ന് അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി പറയാനാകും.
സുപ്രീംകോടതി വിധിയെയും വര്‍ഷങ്ങളായി പി.എസ്.സി. അനുവര്‍ത്തിച്ചുവരുന്ന നയത്തെയും നഗ്‌നമായി ലംഘിച്ചുകൊണ്ട് സംസ്ഥാന ആസൂത്രണബോര്‍ഡുമായി ബന്ധപ്പെട്ട നിയമനത്തിലെ അഭിമുഖത്തില്‍ നടത്തിയ 'മാര്‍ക്ക്ദാനം' പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നില്ലേ?

പരീക്ഷാതട്ടിപ്പ്

പരീക്ഷാതട്ടിപ്പ്

പിഎസ്‌സിയുടെ പരമപ്രധാന ചുമതലയാണല്ലോ പരീക്ഷാ നടത്തിപ്പ്. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ നടന്ന തട്ടിപ്പുകള്‍ പിഎസ്‌സിക്ക് തീരാകളങ്കം വരുത്തിയത് ആര്‍ക്കും മറക്കാനാവില്ലല്ലോ.പിഎസ്‌സിയുടെ പരീക്ഷാനടത്തിപ്പിന്റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി ആശങ്കാജനകമാണെന്നും പരീക്ഷാതട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബഹു.ഹൈക്കോടതിതന്നെ പറയുന്ന സാഹചര്യമുണ്ടായില്ലേ? ഹൈക്കോടതിയുടെ ആ നിര്‍ദ്ദേശംപോലും നടപ്പാക്കുന്നതില്‍വന്ന ഗുരുതരമായ വീഴ്ചയ്ക്ക് എന്ത് ന്യായീകരണമാണുള്ളത്?

നിരാശരായ യുവസമൂഹം

നിരാശരായ യുവസമൂഹം

പരീക്ഷാതട്ടിപ്പ് പിഎസ്‌സിക്കുണ്ടാക്കിയ വിശ്വാസ്യതാതകര്‍ച്ച എന്തുകൊണ്ടാണ് ബഹു. മുഖ്യമന്ത്രി കണ്ടില്ലെന്നുനടിക്കുന്നത്?
പിഎസ്‌സി റാങ്ക്ലിസ്റ്റ് റദ്ദായതിന്റെ നിരാശയില്‍ കാരക്കോണത്തുള്ള അനു എന്ന യുവാവ് സ്വയം ജീവനുപേക്ഷിക്കേണ്ടിവന്ന അതീവ ദുഃഖകരമായ സംഭവം ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. റാങ്ക്ലിസ്റ്റില്‍ വന്നിട്ടും ജോലികിട്ടാതെ നിരാശരായ യുവസമൂഹത്തിന്റെ പ്രതീകമാണ് അനു.

 മനോവിഷമം

മനോവിഷമം

പിഎസ്‌സി റാങ്ക്പട്ടികയില്‍ വന്നിട്ടും നിയമനങ്ങള്‍ കിട്ടാതെ കാത്തിരുന്ന് നിരാശരായവരില്‍ ചിലര്‍ തങ്ങളുടെ മനോവിഷമം മധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചതിന്റെപേരില്‍ അവര്‍ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് പിഎസ്‌സി.യുടെ വിവിധ തെരഞ്ഞെടുപ്പ് നടപടികളില്‍നിന്നും വിലക്കേര്‍പ്പെടുത്തിയ പി.എസ്.സി. അധികൃതരുടെ നടപടി പൊതു സമൂഹത്തിന്റെ ശക്തമായ വിമര്‍ശനത്തിനിടയാക്കിയത് എന്തുകൊണ്ട് ബഹു. മുഖ്യമന്ത്രി കണക്കിലെടുക്കുന്നില്ല?
സ്പെഷല്‍ റൂള്‍സ

സ്പെഷല്‍ റൂള്‍സ്

സ്പെഷല്‍ റൂള്‍സ്

പിഎസ്‌സിയുടെ വിശ്വാസ്യത തീര്‍ത്തും തകര്‍ത്ത ഇതുപോലുള്ള തെറ്റുകള്‍ തിരുത്തുന്നതിന് പിഎസ്‌സി ചെയര്‍മാനെ ഉപദേശിക്കുകയായിരുന്നു ബഹു. മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പൊതുസമൂഹത്തെ കുറ്റപ്പെടുത്തുന്നത് അര്‍ത്ഥശൂന്യമാണ്.ഒഴിവുകള്‍ പിഎസ്‌സി.ക്ക് യഥാസമയം റിപ്പോര്‍ട്ടുചെയ്യാതെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട സ്ഥാപനങ്ങളുടെ ബന്ധപ്പെട്ട സ്പെഷല്‍ റൂള്‍സ് ഉണ്ടാക്കാതെയും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുക്കുന്ന സര്‍ക്കാരിന്റെ തെറ്റുകളും തിരുത്തേണ്ടിയിരിക്കുന്നു.

 പി.എസ്.സി.യെ രക്ഷിക്കാനാകൂ

പി.എസ്.സി.യെ രക്ഷിക്കാനാകൂ

എങ്കില്‍ മാത്രമേ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നവര്‍ക്ക് യഥാസമയം നിയമനങ്ങള്‍ നല്‍കാനും റാങ്ക്പട്ടിക റദ്ദാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും കഴിയൂ.
തെറ്റുതിരുത്താന്‍ പി.എസ്.സി.യും സര്‍ക്കാരും തയ്യാറാകണം. എങ്കിലേ വിശ്വാസ്യതാ തകര്‍ച്ചയില്‍നിന്നും പി.എസ്.സി.യെ രക്ഷിക്കാനാകൂ.

English summary
vm sudheeran letter to CM Pnarayi vijayan on the suicide of anu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X