കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ സുധീരനും ഭയം: പരസ്യമായി ഒന്നും പറയാനില്ലെന്ന്, സാഹചര്യം ഗൗരവം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം കോണ്‍ഗ്രസിനെ അടപടലം പൂട്ടിയിരിക്കുകയാണ് സോളാര്‍ വിവാദം. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. സോളാര്‍ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിഎം സുധീരന്‍.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്നാണ് സുധീരന്‍ പറയുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഗൗരവമുളളതാണെന്നും സുധീരന്‍ പറയുന്നു. ഈ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് പാര്‍ട്ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

sudheeran

സോളാര്‍ വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളുന്ന തരത്തിലുള്ള നിലപാടാണ് ഹൈക്കമാന്‍ഡിന്. സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശങ്കയും അറിയിച്ചു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, എംഎം ഹസന്‍, വിഎം സുധീരന്‍, വിഡി സതീശന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
English summary
vm sudheeran nothing says about solar controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X