കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയപ്പെട്ട ഭരണാധികാരിയാണ് താനെന്ന തിരിച്ചറിവ് പിണറായി വിജയന് സ്വയം ഉണ്ടാകണം; വിമര്‍ശനക്കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാറിനും പോലീസുനുമെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സഭയില്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. പ്രാഥമികമായ അന്വേഷണത്തിന് ശേഷമെ എന്തെങ്കിലും നിഗമനത്തില്‍ എത്താനാകുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

<strong>ട്രാഫിക് നിമയലംഘനങ്ങുടെ പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ ; രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ 5000</strong>ട്രാഫിക് നിമയലംഘനങ്ങുടെ പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ ; രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ 5000

ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ പോലീസ് സര്‍വ്വീസില്‍ ഉണ്ടാകില്ലെന്ന് തറപ്പിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതല വഹിക്കുന്ന പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്നത്.

<strong> 2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ</strong> 2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ

ദുരഭിമാനം വെടിഞ്ഞ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് കേരളത്തെ രക്ഷിക്കാൻ പിണറായി തയ്യാറാകണമെന്നാണ് മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. ഏറ്റവും പരാജയപ്പെട്ട നിലയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ഭരണാധികാരിയാണ് പിണറായി എന്ന തിരിച്ചറിവ് സ്വയം ഉണ്ടായേ മതിയാകൂവെന്നും അദ്ദേഹം പറയുന്നു. വിഎം സുധീരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കടുത്ത അപമാനം

കടുത്ത അപമാനം

പോലീസ് സേനയ്ക്ക് കടുത്ത അപമാനം വരുത്തി വെച്ചുകൊണ്ടുള്ള ക്രിമിനൽ കുറ്റങ്ങളാണ് അടിക്കടി കേരള പോലീസിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്. എന്തൊക്കെയാണോ പോലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തത് അതെല്ലാം തന്നെയാണ് ഓരോ ദിവസവും പോലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മൂന്നാംമുറ

മൂന്നാംമുറ

പോലീസ് മർദ്ദനോപകരണമാണെന്നും അതിനെ ജനസേവകരായി മാറ്റിമറിക്കുമെന്നെല്ലാം പ്രഖ്യാപിച്ച പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു വരുമ്പോഴാണ് പോലീസ് സേന അതിദയനീയമായ ഈ പതനത്തിലേക്ക് കൂപ്പുകുത്തിയത്. വരാപ്പുഴയിലെ ശ്രീജിത്തിൻറെ കസ്റ്റഡി കൊലപാതകം കേരളത്തിന് അപമാനകരമാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. ഇപ്പോഴിതാ അതിക്രൂരമായ മൂന്നാംമുറ പ്രയോഗമായ ഉരുട്ടി കൊലയിലൂടെയാണ് രാജ്കുമാർ കൊല്ലപ്പെട്ടതെന്ന തെളിവുകൾ വന്നതായി മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

പോലീസുകാരെ രക്ഷിക്കാനുള്ള വ്യഗ്രത

പോലീസുകാരെ രക്ഷിക്കാനുള്ള വ്യഗ്രത

അതിക്രൂരമായ ഉരുട്ടൽ, കൊടിയ മർദ്ദനം, ദാഹിച്ച് വലഞ്ഞ രാജ്കുമാറിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാത്ത ഭീകര മനോഭാവം ഇതൊക്കെ ചെയ്ത കൊടും കുറ്റവാളികളായ ഉന്നതർ ഉൾപ്പെട്ട പോലീസുകാരെ രക്ഷിക്കാനുള്ള വ്യഗ്രതയിലാണ് പോലീസിലെ മേലാളന്മാർ. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിലാണ് അവർ. അതിനുവേണ്ടി രേഖകളിൽ തന്നെ കൃത്രിമം നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതോടെ കള്ളത്തരങ്ങളുമായി ഇനിയും പോലീസിന് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ് വന്നിട്ടുള്ളത്.

ജുഡീഷ്യൽ അന്വേഷണം നടത്തുക

ജുഡീഷ്യൽ അന്വേഷണം നടത്തുക

എന്നിട്ടും ഈ ക്രൂരരായ പോലീസ് കുറ്റവാളികളെ രക്ഷിക്കാനുള്ള വിഫല ശ്രമത്തിലാണ് പോലീസ് ഉന്നതരും സർക്കാരും. എസ് പി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യുക, അവരുടെയെല്ലാം പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക, ഈ ക്രൂരസംഭവത്തെ കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജി തലത്തിൽ തന്നെ ജുഡീഷ്യൽ അന്വേഷണം നടത്തുക, രാജ്കുമാറിൻറെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകുക എന്നീ ഈ കാര്യങ്ങൾ അടിയന്തിരമായി സർക്കാർ ചെയ്യേണ്ടിയിരിക്കുന്നു.

പിണറായി രാജിവെക്കണം

പിണറായി രാജിവെക്കണം

ഇതോടെ ഒരു കാര്യം സംശയാതീതമായി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പിണറായി വിജയന് ആഭ്യന്തര വകുപ്പ് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകില്ല.
ദുരഭിമാനം വെടിഞ്ഞ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് കേരളത്തെ രക്ഷിക്കാൻ പിണറായി തയ്യാറാകണം. ഏറ്റവും പരാജയപ്പെട്ട നിലയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ഭരണാധികാരിയാണ് പിണറായി എന്ന തിരിച്ചറിവ് സ്വയം ഉണ്ടായേ മതിയാകൂ

ഫേസ്ബുക്ക് പോസ്റ്റ്

പിണറായി വിജയന്‍

English summary
vm sudheeran on nedumkandam custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X