നിയമം എല്ലാവര്‍ക്കും ബാധകം, വെള്ളാപ്പള്ളിക്ക് മറുപടിയുമായി സുധീരന്‍
തിരുവനന്തപുരം: വിഎം സുധീരന്‍ തന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത് വന്നു.
വെള്ളാപ്പള്ളിയെ താന്‍ വേട്ടയാടി എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വേട്ടയാടല്‍ തന്റെ രീതിയല്ലെന്നും സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിവിരോധമില്ല. താന്‍ എതിര്‍ക്കുന്നത് നിലപാടുകളെയാണെന്നും സുധീരന്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്. ദൃശ്യങ്ങളില്‍ നിന്ന് നമുക്കത് മനസിലാക്കാവുന്നതാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ അത് ഗൗരവത്തിലെടുക്കാത്തത് ദു:ഖകരമാണെന്നും സുധീരന്‍ പറഞ്ഞു.
നിയമം വെള്ളാപ്പള്ളിക്കും ബാധകമാണ്. എസ്എന്‍ഡിപിയുടെ തണലില്‍ നിയമത്തിന് അതീതനാകാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി വിഎം സുധീരന്‍ തന്നെ വ്യക്തിപരാമായി വേട്ടയാടുകയണ്. സുധീരന്റെ ധാര്‍ഷ്ട്യമാണ് ഇതിന് കാരണമെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.












Click it and Unblock the Notifications