ഇനി എന്ത് പറയാന്‍.... ബാബുവിന്റെ കാര്യത്തില്‍ പ്രതികരിക്കാതെ സുധീരന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെ കുറിച്ച് പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേസ് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് സുധീരന്റെ പ്രതികരണം.
റെയ്ഡ് നടന്ന ദിവസവും ഞായറാഴ്ചയും ഒന്നും പ്രതികരിക്കാന്‍ സുധീരന്‍ തയ്യാറായിട്ടില്ല. നിയമസഭ തിരഞ്ഞടുപ്പിന് മുമ്പ് തന്നെ ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബാബുവും സുധീരനും തമ്മിലുള്ള ശീതയുദ്ധം യുഡിഎഫിന്റെ പരാജയത്തോടെ വലിയ കലഹങ്ങളിലും പരസ്യ പ്രസ്താവനകളിലുമാണ് അവസാനിച്ചത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.

ബാബുവിന്റെ വീട്ടിലെ റെയ്ഡിനെതിരെ കെപിസിസി പ്രസിഡന്റിന് പകരം വൈസ് പ്രസിഡന്റ് എംഎം ഹസനാണ് രംഗത്ത് വന്നിരുന്നത്. വിജിലന്‍സ് ഡയറക്ടര്‍ യുഡിഎഫ് നേതാക്കളെ വേട്ടയാടുകയാണെന്നാണ് ഹസന്റെ ആരോപണം. എന്നാല്‍ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ ഏല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്യാനാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.












Click it and Unblock the Notifications