വി എം സുധീരന്റെ കാറിന് നേരെ കല്ലേറ്, ആക്രമണത്തിന് പിന്നില്‍ ?
തിരുവനന്തപുരം ; കെ പിസിസി പ്രസിഡണ്ട് അധ്യക്ഷന്‍ വി എം സുധീരന്റെ കാറിന് നേരെ കല്ലേറ്. പാറശ്ശാലയ്ക്ക് സമീപം ഉച്ചക്കടയില്‍ ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു ആക്രമണം. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുധീരന്‍.
സമ്മേളന വേദിക്കരികെ നിര്‍ത്തിയ കെപിസിസിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിയുകയായിരുന്നു.

വിഎം സുധീരന്റെ കാറിന് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിന് തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

ഇതേ സമയം സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടന്നും രണ്ട് സാമൂഹിക വിരുദ്ധരാണ് ആക്രമം നടത്തിയതെന്നും വി എം സുധീരന്‍ പ്രതികരിച്ചു.












Click it and Unblock the Notifications