കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കേരളം കണ്ട പരാജിതനായ ഭരണാധികാരി, മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത് അപമാനകരം: വിഎം സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.. നിയമവഴി വിട്ടാണ് ഏജന്‍സികളുടെ സഞ്ചാരമെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടക്കത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ നടന്നു. ചിലര്‍ ആഗ്രഹിക്കുന്ന വഴിയില്‍ ഏജന്‍സികള്‍ നീങ്ങുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

kerala

എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. താന്‍ തന്നെ ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിരട്ടുന്ന ബഹു മുഖ്യമന്ത്രി പിണറായിയുടെ അവസ്ഥ പരിഹാസ്യമാണെന്നും പരിതാപകരവുമാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാരപദവി തീര്‍ത്തും ദുരുപയോഗപ്പെടുത്തി ശിവശങ്കര്‍ നടത്തിയ ദുഷ്‌ചെയ്തികളിലേക്കുള്ള അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയാശങ്കകളുടെ പ്രതിഫലനമായിട്ടേ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തെ കാണാനാകൂവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു നല്‍കിയ അതിരുവിട്ട സ്വാതന്ത്ര്യവും അന്ധമായ പിന്തുണയും ദുര്‍വിനിയോഗം ചെയ്ത് ശിവശങ്കര്‍ നടത്തിയ 'വിളയാട്ടത്തെ' കുറിച്ച് അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും പരാജിതനായ ഭരണാധികാരിയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിപദത്തില്‍ അദ്ദേഹം തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുംതോറും പിണറായിയുടെ നില കൂടുതല്‍ കൂടുതല്‍ പരുങ്ങലിലാകും. തീര്‍ച്ച- വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സര്‍ക്കാരിന്റെ വികസന പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനും തകര്‍ക്കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണം ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്. അന്വേഷണ ഏജന്‍സികള്‍ ചെയ്യാന്‍ പോകുന്നത് ചിലര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നു. ചില മൊഴികള്‍ സെലക്ടീവായി മാധ്യമങ്ങളില്‍ വരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം മുന്‍വിധിയോടെ ആകരുത്. തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്നാണ് തോന്നുന്നതെന്നും എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ചിലര്‍ ആഗ്രഹിക്കുന്ന വഴിയില്‍ നീങ്ങുന്നു', കേന്ദ്ര അന്വേഷണ ഏജന്‍സികൾക്ക് എതിരെ മുഖ്യമന്ത്രി'ചിലര്‍ ആഗ്രഹിക്കുന്ന വഴിയില്‍ നീങ്ങുന്നു', കേന്ദ്ര അന്വേഷണ ഏജന്‍സികൾക്ക് എതിരെ മുഖ്യമന്ത്രി

ജോസിനെ ഞെട്ടിച്ച് ജോസഫ്! പാലായിൽ റോഷിയെന്ന്... കാപ്പൻ യുഡിഎഫിന്, കടുത്തുരുത്തിയിൽ മുട്ടുവിറയ്ക്കുംജോസിനെ ഞെട്ടിച്ച് ജോസഫ്! പാലായിൽ റോഷിയെന്ന്... കാപ്പൻ യുഡിഎഫിന്, കടുത്തുരുത്തിയിൽ മുട്ടുവിറയ്ക്കും

പുരുഷൻമാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യമില്ല..പാർവ്വതിയെ പോലുള്ളവരോട് ബഹുമാനം; മഡോണപുരുഷൻമാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യമില്ല..പാർവ്വതിയെ പോലുള്ളവരോട് ബഹുമാനം; മഡോണ

Recommended Video

cmsvideo
ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

English summary
VM Sudheeran says CM Pinarayi Vijayan is the most defeated ruler Kerala has ever seen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X