Get Updates
Get notified of breaking news, exclusive insights, and must-see stories!

വി എം സുധീരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍. പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നാണ് സുധീരന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഉറപ്പു പറഞ്ഞില്ലെങ്കിലും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന അദ്ദേഹം വ്യക്തമാക്കി.

സുധീരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും മത്സരക്കാന്‍ എതിര്‍പ്പില്ലെന്ന് സുധീരന്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സര രംഗത്തുള്ളപ്പോള്‍ സുധീരനെപോലെ ഒരു നേതാവ് മത്സരിക്കാതെ മുന്നില്‍ നിന്നും നയിക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു.

vm-sudheeran

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയത്തിനാണ് മുന്‍തൂക്കമെന്ന് പാര്‍ട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും.

ആരോപണ വിധേയരെയെല്ലാം വീണ്ടും മത്സരിപ്പിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ഇവര്‍ മത്സരിക്കട്ടെയെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ഏതെങ്കിലും ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയാല്‍ അത് ഉമ്മന്‍ ചാണ്ടിക്കും ബാധകമാകുമെന്നാല്‍ അത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊള്ളുകയില്ലെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+