ഒടുവില്‍ എസ്എന്‍ഡിപിയില്‍ നിന്നും വെള്ളാപ്പള്ളി ഔട്ട് ആകുമോ?
മലപ്പുറം: വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അഭിമാനമുണ്ടെങ്കില്‍ വെള്ളപ്പള്ളി എസ്എന്‍ഡിപി യോഗം നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. കച്ചവടക്കാരനായ വെള്ളാപ്പള്ളിയ്ക്ക് കോണ്‍ഗ്രസിന്റെ വില അറിയില്ല.
ശ്രീനാരായണീയ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിയ്ക്കുന്ന എസ്എന്‍ഡിപി തലപ്പത്തിരിയ്ക്കുന്ന വെള്ളാപ്പള്ളി ഗുരുവിന്റെ ആശയങ്ങളെ തൂക്കി വിറ്റ ആളായാവും ചരിത്രത്തില്‍ അറിപ്പെടുകയെന്നും സുധീരന്‍ പരിഹസിച്ചു.

സിപിഐ നേതാവ് ഇഎസ് ബിജിമോള്‍ക്ക് ഭ്രാന്താണെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീപീഡന നിരോധന നിയമം നിലവില്ലായിരുന്നെങ്കില്‍ ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉടുമ്പന്‍ ചോലയിലെ സിപിഎം സ്ഥാനാര്‍ത്ഥി എംഎം മണിയ്‌ക്കെതിരെയും വെള്ളാപ്പള്ളി മോശം പരാമര്‍ശം നടത്തിയിരുന്നു.












Click it and Unblock the Notifications