ഇനി നമ്മള്‍ ഭായ്..ഭായ്! ബാബുവിനെ പിന്തുണച്ച് വിഎം സുധീരന്‍
23 ദിവസങ്ങള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് വിഎം സുധീരന്‍ രംഗത്തെത്തി. അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ബാബുവിനെ പരസ്യമായി പിന്തുണച്ചാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. ബാബുവിനെതിരെ വിജിലന്‍സിന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുകയാണെന്നും സുധീരന്‍ വ്യക്തമാക്കി. ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയിഡ് നടത്തി 23 ദിവസങ്ങള്‍ക്ക് ശേഷമാണ് സുധീരന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴൊക്കെ രാഷ്ട്രീയ കാര്യ സമിതി കഴിയട്ടെ അതിനുശേഷം നിലപാടറിയിക്കാം എന്നായിരുന്നു സുധീരന്‍ പറഞ്ഞിരുന്നത്.

ഫലപ്രദമായി നേരിടും
ബാബുവിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ വിജിലന്‍സിന് സാധിച്ചിട്ടില്ല. പകപോക്കല്‍ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഫലപ്രദമായി നേരിടുമെന്ന് വിഎം സുധീരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ്
കേസ് എന്താണെന്നതും എങ്ങോട്ടാണ് പോകുന്നതെന്നതും കാത്തിരുന്ന് കാണാം. രാഷ്ട്രീയ കാര്യ സമിതിയില്‍ ഏകകണ്ഠമായിട്ടാണ് ബാബുവിനെ പിന്തുണക്കാനുളള തീരുമാനം എടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

പിന്തുണ
അഴിമതിക്കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ ബാബുവിനെ രാഷ്ട്രീയമായി സംരക്ഷണം നല്‍കാനും പിന്തുണക്കാനും കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ ശനിയാഴ്ച തീരുമാനിച്ചിരുന്നു.

ആയുധം
ആരോപണങ്ങള്‍ ഉയര്‍ന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തിലും റെയ്ഡ് നടത്തിയ അവസ്ഥയിലും എല്ലാം കെപിസിസി പ്രസിഡന്റ് തുടര്‍ന്ന മൗനം എതിരാളികള്‍ക്ക് ആയുധമായെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

പ്രതികരണം
ബാബുവിന്റെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്ന സുധീരനെതിരെ രൂക്ഷ വിമര്‍ശനമാണ് 21 അംഗ രാഷ്ട്രീയ കാര്യ സമിതിയിലെ പലരില്‍ നിന്നും ഉണ്ടായത്.












Click it and Unblock the Notifications