Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന് മിണ്ടാട്ടമില്ല; ലോ അക്കാദമി വിഷയത്തില്‍ വിഎസിന് പിന്തുണ അറിയിച്ച് സുധീരന്‍...

വിദ്യാര്‍ത്ഥി സമരം രൂക്ഷമായ തിരുവനന്തപുരം ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒഴിഞ്ഞു മാറുകയാണ് പിണറായി ചെയ്തത്. അതേസമയം വിദ്യാര്‍ത്ഥി സമരം രൂക്ഷമായ തിരുവനന്തപുരം ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റില്‍ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗം വിട്ടുനിന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകളെ പിന്തുണക്കുന്നതായും സുധീരന്‍ പറഞ്ഞു.

 ഭൂമി തിരിച്ച് പിടിക്കണം

ഭൂമി തിരിച്ച് പിടിക്കണം

സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാകണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നും വിഎസ് ഇന്നലെആവശ്യപ്പെട്ടിരുന്നു.

 മുസ്ലീം ലീഗ്

മുസ്ലീം ലീഗ്

മുസ്ലിം ലീഗ് അംഗം സിന്‍ഡിക്കേറ്റില്‍ നിന്നും വോട്ടുരേഖപ്പെടുത്താതെ വിട്ടുനിന്നതിനെപ്പറ്റി അന്വേഷിക്കുമെന്ന് മുസ്ലിംലീഗും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ശുപാര്‍ശ

ശുപാര്‍ശ

സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കണമെന്ന സിന്‍ഡിക്കേറ്റ് ശുപാര്‍ശയെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഞായറാഴ്ചയും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

 സിന്‍ഡിക്കേറ്റ് പ്രമേയം

സിന്‍ഡിക്കേറ്റ് പ്രമേയം

ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാ ചുമതലകളില്‍ നിന്നും ഡിബാര്‍ ചെയ്തുകൊണ്ട് ശനിയാഴ്ചയാണ് സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കിയത്.

 തുടരുന്നു

തുടരുന്നു

ലക്ഷ്മി നായര്‍ രാജിവെക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി വിദ്യാര്‍ഥികള്‍ ഞായറാഴ്ചയും നിരാഹാര സമരം തുടരുന്നുണ്ട്. നിരാഹാര സമരം തുടരുമെന്ന് ബിജെപി നേതാവ് വി. മുരളീധരനും അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+