സുധീരന്‍ സ്ഥാനമേറ്റു; മുഖ്യമന്ത്രി എത്തിയില്ല
തിരുവനന്തപുരം: കോണ്‍ഗ്രസാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പാണ് അടുത്തുവരുന്നത് - പുതുതായി സ്ഥാനമേറ്റ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ എന്ന ആദര്‍ശവാന്‍ മനസില്‍ സൂക്ഷിക്കേണ്ട കാര്യമാണിത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്നാണ് സുധീരന്‍ കെ പി സി സി പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുത്തി ശേഷം ആദ്യമായി പറഞ്ഞത്.
എന്നാല്‍ അതെത്ര എളുപ്പമായിരിക്കും എന്ന് കണ്ട് തന്നെ അറിയണം. തലസ്ഥാനത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് ഗ്രൂപ്പ് തര്‍ക്കങ്ങളെ സംബന്ധിച്ച കഥകള്‍ സത്യമാണോ എന്ന് തോന്നിപ്പിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ഉമ്മന്‍ ചാണ്ടി വന്നില്ലെങ്കിലും രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനെത്തി.
സംസ്ഥാന നേതൃത്വത്തെ മറികടന്നാണ് സുധീരന്‍ ഹൈക്കമാന്‍ഡിന്റെ നല്ല കുട്ടിയായി കെ പി സി സി പ്രസിഡണ്ടാകുന്നത്. പറയും പോലെ എളുപ്പമാകുമോ സുധീരന്റെ മുന്നോട്ടുള്ള വഴി. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ട എന്നല്ലേ ചൊല്ല്, കാത്തിരിക്കുക തന്നെ.

മുകളില്‍ ഒരു പിടി നല്ലതാ
കെ പി സി സി പ്രസിഡണ്ടായി പ്രഖ്യാപിക്കപ്പെട്ട ശേഷം കേന്ദ്രമന്ത്രി വയലാര്‍ രവിക്കൊപ്പം വി എം സുധീരന്‍.

ഹേയ് ഇല്ല, തര്‍ക്കമൊന്നുമില്ല.
ജി കാര്‍ത്തികേയന്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നതായിരുന്നു സംസ്ഥാന നേതാക്കള്‍ക്ക് കൂടുതലിഷ്ടം. എന്നാല്‍ സുധീരന്‍ പ്രസിഡണ്ടായി. വൈസ് പ്രസിഡണ്ടായതോ വി ഡി സതീശനും.

ഞങ്ങള്‍ ഒറ്റക്കെട്ട്
ജി കാര്‍ത്തികേയനും വി എം സുധീരനും ഒരുമിച്ച്.

കൈവിടില്ല, സത്യം
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുക എന്നതാണ് സുധീരന്റെ മുന്നിലെ വെല്ലുവിളി. അതിന് മറ്റ് നേതാക്കളുടെ സഹായം കൂടിയേ തീരൂ.

പാതി നന്നായി, ബാക്കി നന്നായാല്‍...
കെ പി സി സി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി എം സുധീരന്‍ ഭാര്യ ലതയ്‌ക്കൊപ്പം.












Click it and Unblock the Notifications