Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്യസിദ്ധി; വിഎം സുധീരന്‍ ക്ഷേത്രദര്‍ശനം നടത്തി

കൊല്ലം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കൊല്ലം വലിയ കൂനമ്പായിക്കുളം ദേവീ ക്ഷേത്രത്തില്‍ കാര്യ സിദ്ധി പൂജ നടത്തി. ബാര്‍ലൈസന്‍സ് വിഷയത്തില്‍ കര്‍ശനിലപാടുമായി മുന്നോട്ട് പോകുന്ന പ്രസിഡന്റ് തിരക്കിനിടയിലാണ് ക്ഷേത്രത്തിലെത്തി കാര്യസിദ്ധി പൂജ നടത്തിയത്.

രാവിലെ ഒമ്പതരയോടെയാണ് ഭാര്യ ലതയ്ക്കും ചെറുമകനുമൊപ്പം സുധീരന്‍ വലിയ കൂനമ്പായിക്കുളത്ത് ദര്‍ശനത്തിനെത്തിയത്. മകള്‍ സലിലയുടെ ഭര്‍തൃബന്ധുക്കളും സുധീരനൊപ്പം ഉണ്ടായിരുന്നു. സുധീരന്‍ അസുഖബാധിതനായിരിയ്ക്കുമ്പോള്‍ സലിലയുടെ ഭര്‍തൃമാതാവ് ക്ഷേത്രത്തില്‍ കാര്യസിദ്ധി പൂജകള്‍ക്കായി നേര്‍ന്നിരുന്നത്രേ.

VM Sudheeran

കഴിഞ്ഞ 21 ചൊവ്വാഴ്ചകളിലും അവിട്ടം നക്ഷത്രക്കാരനായ സുധീരന് വേണ്ടി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. ഒടുവില്‍ പൂജാ സമര്‍പ്പണത്തിനും കലാശാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായാണ് സുധീരന്‍ ക്ഷേത്രത്തില്‍ എത്തിയത്. ബ്രഹ്മകലശവുമായി ക്ഷേത്രം വലം വച്ച സുധീരന്‍ പ്രര്‍ത്ഥനകളിലും പങ്കെടുത്തു

നാലു മണിയ്ക്കൂറോളമാണ് ഇദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചത്. അന്നദാനത്തിലും മറ്റും പങ്കെടുത്ത ശേഷമായിരുന്നു മടക്കം. പ്രതികരണത്തിനായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുധീരന്‍ മടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+