Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎം സുധീരന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന ആരോപണത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിഎം സുധീരന്‍. കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്. സുധീരന്‍റെ വാക്കുകള്‍ ഇങ്ങനെ

vmsudheeran-1536415779.jpg

നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവർക്ക് നീതി ഉറപ്പാക്കാനും സർക്കാരിൻറെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണ്.

ജലന്തർ ബിഷപ്പിനെതിരെ അവർ ഉന്നയിച്ച പരാതിയിൽ സത്യസന്ധവും കാര്യക്ഷമവുമായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയിൽ ആക്ഷേപിച്ച പി.സി ജോർജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+