Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ രാജിവെക്കണമെന്ന് കെപിസിസി അദ്യക്ഷന്‍ വിഎം സുധീരന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയെയും ജനങ്ങളെയും ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നാണ് സുധീരന്റെ വാദം.

ജനവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നത്. സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ സ്പീക്കര്‍ സ്വീകരിച്ച നടപടികളും ശരിയായില്ലെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി.

VM Sudheeran

പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന മന്ത്രിക്ക്, ആരോഗ്യമന്ത്രിയുടെ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. സ്വാശ്രയ കോളജുകള്‍ തലവരി പണം വാങ്ങുന്നില്ലെന്നാണ് മന്ത്രി ആദ്യം സഭയില്‍ പറഞ്ഞത്. പിന്നീട് വാങ്ങുന്നുണ്ടാവാം എന്നു തിരുത്തി. സര്‍ക്കാരിന് തന്നെ ഇക്കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍:

ഇനി നമ്മള്‍ ഭായ്..ഭായ്! ബാബുവിനെ പിന്തുണച്ച് വിഎം സുധീരന്‍

വിഎം സുധീരന്‍ തടവറയിലോ? ആദര്‍ശ തടവറയിലാണെന്ന് മുല്ലപ്പള്ളി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+