പ്രചരിക്കുന്നത് സ്വപ്നയുടെ ശബ്ദം തന്നെ, റെക്കോർഡ് ചെയ്തത് ജയിലിൽ നിന്നല്ല; ഡിഐജി പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലിലില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ദക്ഷിണമേഖല ജയില്‍ ഡിഐജി അജയകുമാര്‍ പറഞ്ഞു. സ്വപ്നയെ പാര്‍പ്പിച്ച തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെത്തി അന്വേഷണം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിനുള്ളില്‍ വച്ചെടുത്തതല്ലെന്നും അത് പുറത്ത് നിന്ന് സംഭവിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ജയിലിലെത്തിയ ഡിഐജി സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇപ്പോള്‍ പുറത്തുവന്ന ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന ഡിഐജിയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി ഐ ജി വ്യക്തമാക്കി. സ്വപ്നയുടെ സന്ദേശമെന്ന് പ്രചരിക്കുന്ന ശബ്ദരേഖ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കഗുമെന്നും ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് അന്വേഷണിക്കാന്‍ ഡിഐജി അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ജയിലില്‍ നേരിട്ടെത്തി പരിശോധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഋഷിരാജ് സിംഗ് നിര്‍ദ്ദേശിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇഡിയും അന്വേഷണം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കേസിന്റെ നിര്‍ണായക ഘട്ടത്തിലാണ് വിവാദ വെളിപ്പെടുത്തലുമായി ശബ്ദ സന്ദേശം പുറത്തുവന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. സ്വപ്നയുടേതെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ശബ്ദരേഖ പുറത്തുവിട്ട് ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് മാപ്പ് സാക്ഷിയാക്കാമെന്നാണ് ഇ ഡിയുടെ വാഗ്ദാനമെന്ന് സ്വപ്ന ഓഡിയോയില്‍ പറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതര ആരോപണമാണ് ഇഡിക്കെതിരെ സ്വപ്ന ഉയര്‍ത്തിയിരിക്കുന്നത്. കോടതിയില്‍ നല്കിയ തന്റെ മൊഴി പകര്‍പ്പ് തനിക്ക് വായിക്കാന്‍ സാവകാശം നല്‍കിയില്ലെന്നും പെട്ടെന്ന് വായിച്ച് പോകുകയായിരുന്നുവെന്നും അതില്‍ ഒപ്പിടാന്‍ ഇഡി പറഞ്ഞുവെന്നും സ്വപ്ന പറഞ്ഞതായും ശബ്ദ രേഖയില്‍ വ്യക്തമാക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications