കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത വോളിബോള്‍ താരം കെ ഉദയകുമാര്‍ അന്തരിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത വോളിബോള്‍ താരം കെ ഉദയകുമാര്‍ (54) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം 12 വര്‍ഷത്തോളം സംസ്ഥാനത്തിനും ദേശത്തിനും വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മോഡല്‍ നേടിയ ടീമിലെ അംഗമാണ് അദ്ദേഹം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.രാജ്ഭവനില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമാന്‍ഡന്റായി പ്രവര്‍ത്തിച്ച വരികയായിരുന്നു.

kudayakumar

ഇന്ത്യയിലെ മികച്ച വോളിബോള്‍ താരമെന്നതിലപ്പുറം വ്യക്തി മഹത്വം കൊണ്ട് കൂടി ശ്രദ്ധേയനായിരുന്നു ഈ കായിക താരം. വോളിബോളിനെ ജനകീയമാക്കുന്നതില്‍ ഏറെ പങ്ക് വഹിച്ച അദ്ദേഹം നാട്ടിന്‍പുറങ്ങളിലെ ക്വാര്‍ട്ടുകളിലും കളിയ്ക്കാന്‍ മിടിച്ചിരുന്നില്ല.

Udaya Kumar

കേരള യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് സംസ്ഥാന ദേശീയ തലങ്ങളില്‍ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. കേരള പൊലീസ് വോളിബോള്‍ ടീമിന് വേണ്ടി അദ്ദേഹം കളിച്ചിരുന്നു.അന്താരാഷ്ട്ര മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഉദയകുമാര്‍, ജിമ്മിജോര്‍ജ്ജ്, എസ് ഗോപിനാഥ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിയ്ക്കാനായത് ഉദയകുമാറിലെ പ്രതിഭയുടെ തിളക്കം കൂട്ടി. മികച്ച ബ്‌ളോക്കറായിട്ടാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.1991 ല്‍ അദ്ദേഹത്തെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു. മാരാരിക്കുളം സ്വദേശിയാണ് ഉദയകുമാര്‍

English summary
Volleyball player K. Udayakumar passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X