Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡും വോട്ടിന് കോഴ ആരോപണം; യുഡിഎഫ് സ്ഥാനാർത്ഥിയുടെ സഹോദരങ്ങളെ തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ

കേരളം പോളിംഗ് ബൂത്തിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പാലക്കാടിന് പിന്നാലെ കാസർഗോഡ് മണ്ഡലത്തിലും വോട്ടിന് കോഴ ആരോപണം. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വോട്ടിന് പണം നൽകിയെന്ന ആരോപണവുമായി എൽഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. നായന്മാർമൂലയിൽ യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ ഉടലെടുത്തു. ഷെരീഫ് കല്ലട്ര, അഷ്‌റഫ്‌ കല്ലട്ര എന്നിവരെയാണ് എൽഡിഎഫ് പ്രവർത്തകർ നടുറോഡിൽ തടഞ്ഞുവെച്ചത്.

വീടുകളിൽ പണം എത്തിച്ചെന്ന് ആരോപണം

വോട്ടർമാരെ സ്വാധീനിക്കാനായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ സഹോദരങ്ങൾ വീടുകൾ തോറും പണം വിതരണം ചെയ്യുകയായിരുന്നുവെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. പണം നൽകാനായി ഒരു വീട്ടിലേക്ക് കയറാൻ ശ്രമിക്കവെയാണ് പ്രവർത്തകർ ഇവരെ പിടികൂടിയത്. ഷെരീഫിന്റെയും അഷ്‌റഫിന്റെയും പക്കൽ വൻ തുകയുണ്ടായിരുന്നുവെന്നും വോട്ടർമാരെ പണം കൊടുത്തു വാങ്ങാനുള്ള ഹീനമായ നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.

vote-bribery-allegations-1775673167 jpg

യുഡിഎഫ് സ്ഥാനാർത്ഥിയുടെ സഹോദരങ്ങളെ തടഞ്ഞതോടെ ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ വലിയ തോതിലുള്ള വാഗ്വാദവും ഉന്തും തള്ളും ഉണ്ടായി. വിവരം അറിഞ്ഞ് കൂടുതൽ യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തിയതോടെ സംഘർഷം മുറുകി. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇത്തരം ആരോപണങ്ങൾ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം ഉപയോഗിച്ച് വോട്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൽഡിഎഫ് പ്രവർത്തകർ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സംഭവവുമായി ബന്ധപ്പെട്ട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. പണം വിതരണം നടന്നുവെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണം വേണമെന്നും സ്ഥാനാർത്ഥിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാധാരണ നിലയിലുള്ള ഗൃഹസന്ദർശനത്തെ തടസ്സപ്പെടുത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+