'കേരളത്തിലും വോട്ട് ചോരി? 25 ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്ന് വെട്ടി', ചോദ്യങ്ങളുമായി ജലീൽ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ക്രമക്കേട് നടന്നുവെന്ന സംശയമുന്നയിച്ച് മുൻ മന്ത്രി കെടി ജലീൽ. എസ്ഐആറിലൂടെ 25 ലക്ഷം വോട്ടർമാരാണ് കേരളത്തിൽ വെട്ടി മാറ്റപ്പെട്ടതെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത 16 ലക്ഷത്തിലധികം പേർക്ക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

''കേരളത്തിലും വോട്ട് ചോരി?കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ മൊത്തം വോട്ടർമാർ: 2.72 കോടി (272 ലക്ഷം) SIR-ലൂടെ വെട്ടിമാറ്റപ്പെട്ടവർ: .25 കോടി (25 ലക്ഷം). എന്നുവെച്ചാൽ കേരളത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത 16 ലക്ഷത്തിലധികം വോട്ടർമാർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നില്ല. പുറമെ 8 ലക്ഷത്തിലധികം പേരെ നിലവിലെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റുകയും ചെയ്തു.

അങ്ങിനെ ആകെമൊത്തം കേരളത്തിൽ വെട്ടിമാറ്റപ്പെട്ടവർ: 25 ലക്ഷത്തോളം. 40 ലക്ഷം കൊടുത്താൽ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടി ജയിപ്പിക്കാമെന്ന് കാസർഗോട്ടെ ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സമീപിച്ച് പറഞ്ഞത് ജില്ലയിലെ തന്നെ രണ്ട് കോൺഗ്രസ് പ്രമുഖർ. ഉദുമ എംഎൽഎ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. കേരളത്തിലെ 67 നിയമസഭാ മണ്ഡലങ്ങളിൽ അസാധാരണമാം വിധം വോട്ടുകൾ കൂടി. 47 മണ്ഡലങ്ങളിൽ അസ്വാഭാവികമാം വിധം വോട്ടുകൾ കുറഞ്ഞു.

KT Jaleel

ഈ അസ്വാഭാവികതകൾക്കെല്ലാം നേതൃത്വം നൽകിയതാകട്ടെ കേന്ദ്ര ഇലക്ഷൻ കമ്മീണർ ഗ്യാനേഷ് കുമാറിൻ്റെ കേരളത്തിലെ മുഖ്യചുമതലക്കാരൻ രത്തം കേൽക്കർ ഐ.എ.എസ്! അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രൈവറ്റ് സെക്രട്ടറി! വോട്ടെണ്ണുന്നതിൻ്റെ തലേദിവസം ചാർട്ടേഡ് വിമാനത്തിൽ വി.ഡി സതീശൻ്റെ ദുരൂഹമായ മംഗലാപുരം യാത്ര ആരുടെ ചെലവിലെന്ന് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ആരെക്കാണാനെന്നും വ്യക്തമാക്കിയിട്ടില്ല.

10 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനായി ചെലവിട്ട
ഔദ്യോഗിക തുക: 105.34 കോടി
10 വർഷം സംസ്ഥാനം ഭരിച്ച LDF ചെലവിട്ട
ഔദ്യോഗിക തുക: 28.60 കോടി

ഇപ്പോഴിതാ ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസ്സിനെ വെല്ലു വിളിച്ചിരിക്കുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, SIR നടപ്പിലാക്കി 2023-ന് ശേഷം നടന്ന ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നു. എന്തൊക്കെയോ വശപ്പിശകുകൾ എവിടെയൊക്കെയോ സംഭവിച്ചോ?

പേപ്പർ ബാലറ്റിൽ തെരഞ്ഞെടുപ്പ് നടന്നാലും, മലപ്പുറത്ത് 85,000-വും, തിരൂരങ്ങാടിയിൽ 63,000-വും, കോട്ടക്കൽ 62,000-വും, മഞ്ചേരിയിൽ 57,000-വും കൊണ്ടോട്ടിയിൽ 56,000-വും, നിലമ്പൂരിൽ 54000-വും, വള്ളിക്കുന്നിൽ 51,000-വും, വണ്ടൂരിൽ 47,000-വും, മങ്കടയിൽ 45,000-വും, ഏറനാട്ടിൽ 41,000-വുമൊക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ലീഗിനും കോൺഗ്രസ്സിനും ഉറപ്പാണല്ലോ അല്ലേ? ഭൂരിപക്ഷത്തിൻ്റെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കുഞ്ഞാലിക്കുട്ടി സാഹിബിന്. രണ്ടാം സ്ഥാനം അദ്ദേഹത്തിൻ്റെ കണക്കപ്പിള്ള സമീറിന്? ആർക്കും സംശയമൊന്നുമില്ലല്ലോ''?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma