കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം:യുഡിഎഫ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം

കേരളത്തിലെ കനത്ത പോളിങ്ങില്‍ കണക്കുകള്‍ കൂട്ടി കിഴിച്ച് മുന്നണികള്‍. രാഹുല്‍ ഗാന്ധി ഇഫക്റ്റാണ് കേരളത്തിലെ ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങ് ശതമാനവും ഇതിന് ഉദാഹരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

kunjalirahuldd-

വയനാട്ടില്‍ രാഹുലിന് മൂന്ന് ലക്ഷം ഭൂരിപക്ഷമാണ് ഇത്തവണ യുഡിഎഫിന്‍റെ പ്രതീക്ഷ. മലപ്പുറത്ത് നിന്ന് മാത്രം ഇത് ഒന്നരലക്ഷത്തിന് മുകളില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. മറ്റ് വിശദാംശങ്ങളിലേക്ക്

 ചരിത്രം തിരുത്തിയ പോളിങ്ങ്

ചരിത്രം തിരുത്തിയ പോളിങ്ങ്

20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ വയനാട്ടില്‍ രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി ഇഫക്റ്റ് ഒന്ന് കൊണ്ട് മാത്രമാണ് പോളിങ്ങ് ശതമാനം ഉയര്‍ന്നതെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

 ഏഴ് മണ്ഡലങ്ങളിലും

ഏഴ് മണ്ഡലങ്ങളിലും

വയനാട്ടില്‍ ബത്തേരിയിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്.ലീഗ് ശക്തി കേന്ദ്രങ്ങളിലും വന്‍ മികച്ച പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. മൂന്നര ലക്ഷം ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയ്ക്ക് മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നത്.

 മലപ്പുറത്ത് മാത്രം

മലപ്പുറത്ത് മാത്രം

ഇതില്‍ ഒന്നര ലക്ഷം ഭൂരിപക്ഷം മലപ്പുറത്ത് നിന്ന് മാത്രം ലഭിക്കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് അവലോകന സമിതി യോഗം വിലയിരുത്തി.വയനാട് മണ്ഡലത്തിന്‍റെ ഭാഗമായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നായി രാഹുല്‍ ഗാന്ധിക്ക് ഒരു ലക്ഷത്തില്‍ അധികം ഭൂരിപക്ഷം ലഭിക്കും.

 ലീഗ് പ്രവര്‍ത്തകര്‍

ലീഗ് പ്രവര്‍ത്തകര്‍

രാഹുല്‍ ഗാന്ധിയ്ക്കായി ലീഗ് പ്രവര്‍ത്തകര്‍ പ്രചരണം സജീവമാക്കിയത് വലിയ രീതിയില്‍ ഗുണകരമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ബൂത്ത് തല കണക്കുകളും ഇത് ശരിവെയ്ക്കുന്നുണ്ട്.

 സജീവമായി

സജീവമായി

മുന്നണി സംവിധാമില്ലാത്ത സ്ഥലങ്ങളില്‍ പോലും ലീഗിനൊപ്പം കോണ്‍ഗ്രസും സജീവമായിരുന്നു. ഇത് പലയിടത്തും ഡബിള്‍ ഇഫക്റ്റ് ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

 കുഞ്ഞാലിക്കുട്ടിക്ക്

കുഞ്ഞാലിക്കുട്ടിക്ക്

മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടര ലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം കണക്കാക്കുന്നത്.2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞ മങ്കട പെരിന്തല്‍മണ്ണ നിയോജക മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഇത്തവണ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 കോണ്‍ഗ്രസ് പ്രവര്‍ത്തകരും

കോണ്‍ഗ്രസ് പ്രവര്‍ത്തകരും

രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ലീഗ് സ്ഥാനാര്‍ത്ഥിക്കായി മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങിയത് ഗുണകരമായി. ഇത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയര്‍ത്തും.

പൊന്നാനിയില്‍

പൊന്നാനിയില്‍

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ 75000ല്‍ അധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും നേതൃയോഗം വിലയിരുത്തി.
കോട്ടക്കല്‍, തിരൂരങ്ങാടി , തിരൂര്‍ മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന് മുന്‍തൂക്കമുണ്ടാകും.

 പൊന്നാനിയില്‍

പൊന്നാനിയില്‍

പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ 75000ല്‍ അധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്നും നേതൃയോഗം വിലയിരുത്തി.
കോട്ടക്കല്‍, തിരൂരങ്ങാടി , തിരൂര്‍ മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന് മുന്‍തൂക്കമുണ്ടാകും.

 ലീഡ് ലഭിക്കും

ലീഡ് ലഭിക്കും

താനൂരില്‍ ഇത്തവണ ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തവനൂരിലും പൊന്നാനിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. തൃത്താല മണ്ഡലത്തിലും യുഡിഎഫ് തന്നെ മുന്നേറുമെന്ന് യോഗം വിലയിരുത്തി.

 വെല്‍ഫെയര്‍ പാര്‍ട്ടിയും

വെല്‍ഫെയര്‍ പാര്‍ട്ടിയും

ഇടി മുഹമ്മദ് ബഷീറിന് കുറഞ്ഞത് 75000 മുതല്‍ ഒരു ലക്ഷത്തിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും യുഡിഎഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

English summary
vote margin udf analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X