കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാലായില്‍ ബിജെപി മറിച്ചത് പതിനായിരം വോട്ട്, യുഡിഎഫ് ലീഡ് പിടിച്ചിടത്ത് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു'

Google Oneindia Malayalam News

കോട്ടയം: ഒക്ടോബര് 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ബിജെപി വോട്ടുകള്‍ മറിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ആരോപിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം പാലാ ഉപതിരഞ്ഞെടുപ്പോടെയായിരുന്നു വോട്ട് മറിക്കല്‍ ആരോപണത്തിന് ശക്തിയാര്‍ജ്ജിച്ചത്. പാലായില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്ന് എല്‍ഡിഎഫും, അതല്ല ബിജെപി വോട്ടുകള്‍ മറിച്ചത് എല്‍ഡിഎഫിനാണെന്നും യുഡിഎഫും ആരോപിക്കുന്നു.

എന്നാല്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വില്‍പ്പന നടത്തിയത് സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് ഇപ്പോള്‍ പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വോട്ട് മറിക്കലിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സംസ്ഥാന നേതാവാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉന്നത നേതാവ്

ഉന്നത നേതാവ്

ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള ഉന്നത നേതാവിന്‍റെ നേതൃത്വത്തില്‍ നടന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പതിനായിരത്തില്‍പ്പരം വോട്ടുകളാണ് മറിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്ന ഉറപ്പ് എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇദ്ദേഹം നല്‍കി. തിരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം സെപ്തം 20 ന് രാത്രിയോടെയാണ് ധാരണ ഉണ്ടാക്കിയത്.

ബിജെപി നേതാക്കളുടെ ഉറപ്പ്

ബിജെപി നേതാക്കളുടെ ഉറപ്പ്

വെള്ളിയാഴ്ച്ച രാത്രിയോടെ കേരള കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ വോട്ട് മറിക്കുമെന്ന ഉറപ്പ് നല്‍കിയെന്നും ദേശാഭിമാനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിജെപിയുമായി ഉണ്ടാക്കിയ ധാരണയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയമായിരുന്നു. ഇക്കാര്യമാണ് ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്‍റായിരുന്നു അഡ്വ. ബിനു പുളിക്കക്കണം വ്യക്തമാക്കിയത്.

യുഡിഎഫിന് ലീഡ് ലഭിച്ചത്

യുഡിഎഫിന് ലീഡ് ലഭിച്ചത്

ബിജെപിക്ക് വോട്ട് കുറഞ്ഞ ബൂത്തുകളില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലീഡെന്നത് വോട്ട് കട്ടവടത്തിന് അടിവരയിടുന്നു. പാലായില്‍ എന്‍ ഹരി സ്ഥാനാര്‍ത്ഥിയാവേണ്ടതില്ലെന്ന അഭിപ്രായമായിരുന്നു മണ്ഡ‍ലം കമ്മറ്റിക്ക് ആദ്യം ഉണ്ടായിരുന്നത്. തങ്ങളുടെ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍ ഹരിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.

വോട്ട് കുറഞ്ഞു

വോട്ട് കുറഞ്ഞു

യുഡിഎഫ്‌ സ്ഥാനാർഥി ജോസ്‌ ടോമിന്‌ വോട്ട്‌കൂടിയ ബൂത്തുകളിലെല്ലാം ബിജെപിക്ക്‌ വോട്ട്‌ ഗണ്യമായി കുറഞ്ഞെതിന് ചില തെളിവുകളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. മുമ്പുനടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മീനച്ചിൽ മൂന്നാംവാർഡായ ഇടമറ്റത്ത്‌ ബിജെപി സ്ഥാനാർഥിയോട്‌ 40 വോട്ടിന്‌ പരാജയപ്പെട്ട ജോസ്‌ ടോമിന്‌ ഇത്തവണ 196 വോട്ടാണ് അധികമായി ലഭിച്ചു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 324 വോട്ട്‌ കിട്ടിയ ബിജെപിക്ക്‌ ഇക്കുറി കിട്ടിയത്‌ 40 വോട്ടുമാത്രം. ജോസ്‌ ടോമിന്റെ വോട്ട്‌ 284 ൽനിന്ന്‌ 465 ആയി കൂടി. അതേസമയം, ബിജെപിക്ക്‌ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ 129 വോട്ടിന്‍റെ കുറവാണ് ബൂത്തിലുള്ളത്. ജോസ് ടോമിന്‍റെ വീടിരിക്കുന്ന 146 -ാം ബൂത്തിലും ഇത്തരത്തില്‍ വലിയ അട്ടിമറി നടന്നുവെന്നാണ് ആരോപണം.

കേവലം 97

കേവലം 97

ഈ ബൂത്തില്‍ 250 ലേറെ വോട്ടുള്ള ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത് കേവലം 97 വോട്ട് മാത്രമാണ്. ഇവിടെ യുഡിഎഫിന് കിട്ടിയത് 357 വോട്ടാണ്. യുഡിഎഫ്‌ സ്ഥാനാർഥി മേൽകൈനേടിയ മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലും ബിജെപിയുടെ വോട്ട്‌ ഗണ്യമായി കുറഞ്ഞുവെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1000ലധികം വോട്ടിന്റെ കുറവുണ്ട്‌

1000ലധികം വോട്ടിന്റെ കുറവുണ്ട്‌

ബിജെപിക്ക് അംഗങ്ങളുള്ള പഞ്ചായത്തുകളില്‍ പോലും എന്‍ ഹരിക്ക് വോട്ടുകള്‍ കുറഞ്ഞു. മീനച്ചിലിൽമാത്രം 1000ലധികം വോട്ടിന്റെ കുറവുണ്ട്‌. രാമപുരത്തും വൻതോതിൽ ബിജെപി വോട്ട്‌ മറിച്ചെന്നാണ് ആക്ഷേപം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,825 വോട്ടും ഇക്കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 26533വോട്ടും ലഭിച്ച ബിജെപിക്ക്‌ ഉപതെരഞ്ഞെടുപ്പിൽ 18,044 വോട്ട്‌ മാത്രം.

Recommended Video

cmsvideo
Pala Election Result 2019 : പാലായില്‍ യു.ഡി.എഫിന് പിഴച്ചതിന്റെ കാരണം ? | Oneindia Malayalam
പിസി ജോര്‍ജ്ജിന്‍റെ സ്വാധീനം

പിസി ജോര്‍ജ്ജിന്‍റെ സ്വാധീനം

പിസി ജോര്‍ജ്ജിന്‍റെ സ്വാധീനം കൂടിയാവുമ്പോള്‍ ഏതാനും വോട്ടുകള്‍ വര്‍ധിക്കേണ്ടതാണ് എന്നാല്‍ അതുണ്ടായില്ല. അതേസമയം പാര്‍ട്ടി വോട്ടുകള്‍ എല്ലാം എന്‍ ഹരിക്ക് ലഭിച്ചിട്ടുണ്ടെന്നും മുന്നണിയുടെ വോട്ടുകളിലാണ് കുറവ് വന്നതെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അഭിപ്രയാപ്പെട്ടത്. ബിഡിജെഎസ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിഞ്ഞെന്ന ധ്വനിയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.

 അരൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഷാനിമോള്‍ക്ക് റിബലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഷാനിമോള്‍ക്ക് റിബലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

ഹണിട്രാപ്പ്; ഇരകളെ സൂചിപ്പിക്കാൻ രഹസ്യ കോഡുകൾ, കൂടുതൽ അശ്ലീല വീഡിയോകളും കണ്ടെടുത്തു!ഹണിട്രാപ്പ്; ഇരകളെ സൂചിപ്പിക്കാൻ രഹസ്യ കോഡുകൾ, കൂടുതൽ അശ്ലീല വീഡിയോകളും കണ്ടെടുത്തു!

English summary
Vote trading deal done with the support of bjp leadership: allegation thickens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X