കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഏത് ഹിന്ദുക്കളെയാണ് ദ്രോഹിച്ചെതെന്ന് വോട്ടർമാർ | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളൂ. എന്നാല്‍ കുമ്മനത്തിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രചരണം തുടങ്ങി കഴിഞ്ഞു.

<strong>കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍</strong>കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍

അതേസമയം ഹിന്ദുകാര്‍ഡും ശബരിമലയും ഇറക്കി വോട്ട് പിടിക്കാന്‍ പോയ പ്രവര്‍ത്തകരെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് വോട്ടര്‍മാര്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ശബരിമലയില്‍ ഉള്‍പ്പെടെയുള്ള ബിജെപി നിലപാടുകളെ ഭിത്തിയില്‍ ഒട്ടിച്ചാണ് വോട്ടര്‍മാരുടെ പ്രതികരണം. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

 ഹിന്ദുക്കളെ ദ്രോഹിച്ചെന്ന്

ഹിന്ദുക്കളെ ദ്രോഹിച്ചെന്ന്

നമ്മള്‍ ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ എന്നു പറഞ്ഞാണ് വോട്ടര്‍മാരെ തേടി ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഏത് ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് ചോദിച്ചായിരുന്നു വോട്ടര്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് തുടങ്ങിയത്. വോട്ടറുടെ വാക്കുകള്‍ ഇങ്ങനെ

 ആചാരം സംരക്ഷിക്കപ്പെട്ടോ

ആചാരം സംരക്ഷിക്കപ്പെട്ടോ

ഇവിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ആചാരം ഉണ്ടായിരുന്നല്ലോ. പണ്ട് രാജാവിന്‍റെ കാലത്തേ ഉണ്ടായിരുന്നതാണ്. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ ആചാരം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ.

 അദാനിക്ക് കൊടുത്തിട്ടില്ലല്ലോ

അദാനിക്ക് കൊടുത്തിട്ടില്ലല്ലോ

പത്ഭനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത് വിമാനത്താവളത്തിലൂടെയല്ലേ, അപ്പോ അത് സംരക്ഷിക്കേണ്ടേ, വോട്ടര്‍ ചോദിച്ചു.എന്നാല്‍ വിമാനത്താവളം അദാനിക്ക് കൊടുത്ത നടപടി ആയിട്ടില്ലല്ലോ എന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മറുപടി.

 സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍

പിന്നേ നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ ഞങ്ങള്‍ ഇവിടെയൊന്നുമല്ലല്ലോ ജീവിക്കുന്നതെന്ന് വോട്ടര്‍ പ്രതികരിച്ചു.
ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോയെന്നാണ് ബിജെപി പ്രവര്‍ത്തകര്‍.

 വിടാതെ വോട്ടര്‍

വിടാതെ വോട്ടര്‍

എന്നാല്‍ ലേലം വിളിച്ചതിന്‍റെ മാനദണ്ഡം എന്താണെന്ന് പറയൂവെന്നായി വോട്ടര്‍. ഇതോടെ പ്രവര്‍ത്തകര്‍ ഉരുണ്ടു കളിക്കുന്നത് വീഡിയോയില്‍ കാണാം.ഉത്തരം മുട്ടിയ പ്രവര്‍ത്തകരെ വിടാന്‍ വോട്ടര്‍ കൂട്ടാക്കിയില്ല.

 നിലപാടില്‍ മലക്കം മറിഞ്ഞതല്ലേ

നിലപാടില്‍ മലക്കം മറിഞ്ഞതല്ലേ

ശബരിമല കേസില്‍ ആദ്യം നിങ്ങളുടെ എംഎല്‍എമാരും മന്ത്രിമാരും പറഞ്ഞത് സ്ത്രീകളെ എല്ലാ ക്ഷേത്രത്തിലും പ്രവേശിപ്പിക്കണം വിധിയെ സ്വാഗതം ചെയ്യുന്നുവെന്നല്ലേ?വിധി വന്ന് സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ ഒരുങ്ങിയപ്പോഴല്ലേ നിങ്ങള്‍ നിലപാടില്‍ മലക്കം മറഞ്ഞത്.

 ആദ്യം തുറന്ന് സമ്മതിക്ക്

ആദ്യം തുറന്ന് സമ്മതിക്ക്

നിങ്ങള്‍ക്ക് ഈ കാമറയുടെ മുന്‍പില്‍ പറയാന്‍ പറ്റോ തിരുവനന്തപുരം കുമ്മനം രാജശേഖരനു വേണ്ടി തെരഞ്ഞെടുപ്പ് ആയുധമായി ശബരിമല എടുക്കുമെന്ന്.എങ്കില്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കാം എന്നായി വോട്ടര്‍.

 ആചാരങ്ങള്‍ക്കൊപ്പമാണത്രേ

ആചാരങ്ങള്‍ക്കൊപ്പമാണത്രേ

ഇതിന് മറുപടിയായി ഭക്തര്‍ക്കൊപ്പം നില്‍ക്കും ആചാരം സംരക്ഷിക്കുമെന്ന തിരഞ്ഞെടുപ്പ് ലഘുലേഖ പ്രവര്‍ത്തകന്‍ ഉയര്‍ത്തികാട്ടി. സര്‍ക്കാരാണ് വിശ്വാസികള്‍ക്കെതിരായ വിധി നേടിയെടുത്തതെന്നായി പ്രവര്‍ത്തകര്‍.

 ചക്ക് എന്ന് പറയുമ്പോള്‍ കൊക്കെന്ന്

ചക്ക് എന്ന് പറയുമ്പോള്‍ കൊക്കെന്ന്

ഇതിനേയും എതിര്‍ത്ത് വോട്ടര്‍ സംസാരിച്ചതോടെ പിറവം പള്ളിയില്‍ പോയി സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാത്തതെന്തേ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു.പിറവം പള്ളി സര്‍ക്കാരിന്‍റെ വകയല്ലെന്നും ശബരിമല പറയുമ്പോള്‍ പിറവം പള്ളിയെകുറിച്ച് പറയുന്നത് എന്തിനാണെന്നും വോട്ടര്‍ ചോദിച്ചു.

 സ്ത്രീപ്രവേശം

സ്ത്രീപ്രവേശം

തന്‍റെ ഭാര്യയ്ക്കും സഹോദരിക്കും ക്ഷേത്രത്തില്‍ ശബരിമലയില്‍ പോകണമെന്നുണ്ട് എന്നും വോട്ടര്‍ പറഞ്ഞു. എന്നാല്‍ 40 ദിവസം വ്രതമെടുത്ത് പോയ്ക്കൂളൂ എന്നായി പ്രവര്‍ത്തകര്‍.

 കണ്ടം വഴി ഓടിച്ചു

കണ്ടം വഴി ഓടിച്ചു

എന്നാല്‍ വ്രതത്തിന്‍റെ കഥ പറയേണ്ട ശബരിമല സംരക്ഷിക്കാന്‍ പോയവന്‍മാര്‍്ക് താടിയില്ലായിരുന്നല്ലോയെന്നായി വോട്ടര്‍. മറുപടികള്‍ തുടരെ തുടരെ വന്നതോടെ അവസാനം മിണ്ടാട്ടം മുട്ടി ബിജെപി പ്രവര്‍ത്തകര്‍ തിരിഞ്ഞ് പോകുന്നത് വീഡിയോയില്‍ കാണാം.

വീഡിയോ വൈറല്‍

വീഡിയോ പൂര്‍ണരൂപം

<strong>ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!</strong>ഒറ്റയടിക്ക് 10 ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍! മുന്‍ എംപിയും സംസ്ഥാന അധ്യക്ഷനും!

<strong>രാഹുലിന്‍ററെ പ്രധാനമന്ത്രി മോഹങ്ങള്‍ തരിപ്പണമാക്കിയത് ഇത്! മോദിക്ക് ഒറ്റയടിക്ക് ഏഴ് ശതമാനം! സര്‍വ്വേ</strong>രാഹുലിന്‍ററെ പ്രധാനമന്ത്രി മോഹങ്ങള്‍ തരിപ്പണമാക്കിയത് ഇത്! മോദിക്ക് ഒറ്റയടിക്ക് ഏഴ് ശതമാനം! സര്‍വ്വേ

English summary
voter questions bjp in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X