ആ 4.34 ലക്ഷം വോട്ടുകള്‍ക്ക് എന്തുപറ്റി എന്ന് ചെന്നിത്തല; സിപിഎമ്മിനെതിരെ ചോദ്യങ്ങളുമായി സന്ദീപ് വാര്യര്‍
കൊച്ചി: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വോട്ടര്‍ പട്ടികയിലെ വ്യാജവോട്ടുകള്‍ സംബന്ധിച്ച് അറിഞ്ഞിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല. ഒരേ ഫോട്ടോയില്‍ വിവിധ വിലാസങ്ങളില്‍ നിരവധി വോട്ടര്‍മാരെ അന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി ഇരട്ട വോട്ടുകളും. തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിച്ചില്ല എന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറയുന്നു.
2021ല്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ 4.34 ലക്ഷം ഇരട്ടവോട്ടും വ്യാജവോട്ടുകളുമാണ് കണ്ടെത്തിയത്. ഇരട്ടവോട്ടുകള്‍ ഉണ്ടാകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടാണ്. എന്നാല്‍ വ്യാജവോട്ടര് വ്യാപകമായി പേര് ചേര്‍ക്കപ്പെട്ടത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

അതേസമയം, തൃശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന വിവരം വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. സിപിഎം നേതാക്കളും ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുന്നില്ല. സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചത് വിഷയം വഴിതിരിച്ചുവിടാനല്ലേ. അമിത് ഷായുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കള്ളവോട്ട് ചേര്‍ത്തവര്‍ക്കെതിരെ കേസെടുക്കണം എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം: ''വോട്ട് ചോരി എന്നത് ഇന്ന് ഒരു ദേശീയ പ്രശ്നമായി മാറിയിരിക്കുന്നു. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാന്‍ ഇത് ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്.
2021 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഞങ്ങള്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇരട്ടവോട്ടുകളും വ്യാജവോട്ടുകളുമായി 4.34 ലക്ഷം വോട്ടുകളാണ് കണ്ടെത്തിയത്.
ഒരേ ഫോട്ടോയും വിവിധ വിലാസങ്ങളുമായി നിരവധി വോട്ടര്‍മാര്‍. വളരെ വ്യവസ്ഥാപിതമായ ഒരു ഗൂഢാലോചനയിലൂടെയാണ് ഇത് ചേര്‍ക്കപ്പെട്ടത് എന്നു വ്യക്തമായിരുന്നു. ഇതുകൂടാതെ ഇരട്ടവോട്ടുകള്‍ നിരവധി. ഇരട്ടവോട്ടുകള്‍ ഉണ്ടാകുന്നത് കമ്മിഷന് ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെ അഭാവം കൊണ്ടായിരുന്നെങ്കില്‍ വ്യാജവോട്ടര്‍മാര്‍ വ്യാപകമായി ചേര്‍ക്കപ്പെട്ടത് ആസൂത്രിതമെന്നു വ്യക്തം.
കോടതി ഇടപെടലിനു ശേഷവും ഈ വിഷയത്തില്‍ എന്തു ചെയ്തു എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. അക്കാര്യത്തില്‍ ഉത്തരം നല്കാന് കമ്മിഷന് ബാധ്യസ്ഥമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകും എന്നുറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം കമ്മിഷനുണ്ട്.
അന്ന് കണ്ടെത്തിയ ആ ക്രമക്കേടിന്റെ വലിയ വേര്‍ഷനാണ് ഇന്ന് ഇന്ത്യയൊട്ടാകെ നടക്കുന്നത്. വ്യാപകമായ വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ കയറ്റി അതുപയോഗിച്ച് കള്ളവോട്ടുകള്‍ ചെയ്യുകയാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്.
ഇന്ത്യ ഉണര്ന്നെഴുന്നേല്ക്കണം. കേരളം ഉണരണം. ജനാധിപത്യം അര്ഥശങ്കകളില്ലാതെ സുതാര്യമായിരിക്കണം.''
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications