ചെന്നിത്തല പുറത്തുവിട്ടത് പരസ്യ രേഖയല്ല; വോട്ടർ പട്ടിക ചോർത്തിയതെന്ന് മൊഴി
മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ടത് വെബ്സൈറ്റിലെ പരസ്യ രേഖയല്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായ സംഭവമാണ് ഇരട്ട വോട്ട് വിഷയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച നിരവധി രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇത്തരത്തിൽ പുറത്തുവന്ന വോട്ടർപട്ടിക ചോർന്നതല്ല, ചോർത്തിയതാണെന്ന് മൊഴി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്.

മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ടത് വെബ്സൈറ്റിലെ പരസ്യ രേഖയല്ല. ഔദ്യോഗിക ഫോര്‍മാറ്റിലെ രേഖയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയാണ് ചോര്‍ന്നത്. രഹസ്യസ്വഭാവത്തോടെ പാസ് വേര്‍ഡ് അടക്കം ഉപയോഗിച്ച് സംരക്ഷിക്കുന്ന ഒരു വോട്ടര്‍പട്ടികയാണ് ഇത്. ഇതാണ് ചോര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്ന മൊഴി.
ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ആറ് കംമ്പ്യൂട്ടറുകളും മൂന്ന് ലാപ്പ്ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
അതേസമയം കേരളത്തില്‍ ഇരട്ടവോട്ടില്ലെന്നും അബദ്ധത്തില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കപ്പെട്ടതുമുലമുണ്ടായ ഇരട്ട എന്‍ട്രിയാണുണ്ടായതെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതേസമയം ഇപ്പോൾ സ്ഥാനമൊഴിയുന്നതിലും ഇരട്ടവോട്ട് വിവാദവുമായി ബന്ധമില്ലെന്നും മീണ പറഞ്ഞു. അബദ്ധത്തില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കപ്പെടുന്നതാണ്. അതിനെ ഇരട്ട വോട്ടെന്ന് പറഞ്ഞ് നമ്മള്‍ തന്നെയാണ് കേരളത്തെ നാണം കെടുത്തുന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്












Click it and Unblock the Notifications