ജനം വിധിയെഴുതി തുടങ്ങി: തുടക്കത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍, ഏവരും വിജയ പ്രതീക്ഷയില്‍
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കൃത്യം ഏഴ് മണിക്ക് തന്നെ എല്ലായിടത്തും വോട്ടിങ് ആരംഭിച്ചു. ചില ബൂത്തുകളില്‍ നിന്ന് യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്. രാവിലെ 6.30 തന്നെ എല്ലായിടത്തും മോക് പോളിങ് ആരംഭിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍ മാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. നേതാക്കളും സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടേയുള്ള പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മന്ത്രിമാരായ ഇപി ചന്ദ്രശേഖരന്‍, ഇപി ജയരാജന്‍, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍ തുടങ്ങിയവര്‍ ഏഴ് മണിയോടെ തന്നെ വോട്ട് ചെയ്തു. തികഞ്ഞ വിജയ പ്രതീക്ഷയാണ് വോട്ട് ചെയ്തതിന് പിന്നാലെ നേതാക്കളെല്ലാം പങ്കുവെച്ചത്. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നായിരുന്നു മന്ത്രി പി ജയരാജന്‍റെയും ഇ ചന്ദ്രശേഖരന്‍റെയും പ്രതികരണം. കേരളം മൂന്നാം ബദലിനൊപ്പമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. മഞ്ചേശ്വരം ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലെല്ലാം എൻഡിഎ മികച്ച വിജയം നേടും. തിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല. ജനങ്ങളാണ് തീരുമാനിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

വിജയ പ്രതീക്ഷയെന്നായിരുന്നു ഹൈദരലി തങ്ങളുടെ പ്രതികരണം. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് യുഡിഎഫ് തരംഗം ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കാണ്.
Recommended Video

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications