Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കാലത്തെ വോട്ടെടുപ്പ് സുരക്ഷിതമാക്കാം; ബൂത്തിലെത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി കേരളം സാക്ഷിയാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പാലിച്ച എല്ലാ ചട്ടങ്ങളും ഇത്തവണ ബിത്തിന് പുറത്തും അകത്തുമുണ്ട്. ബൂത്തിന്റെ കവാടത്തില്‍ പൊലീസും പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്ര സേനയും കാവലുണ്ടാകും. ബൂത്തിലേക്ക് തിരിക്കുന്നവര്‍ മാസ്‌കും തിരിച്ചറിയല്‍ കാര്‍ഡും മറക്കരുത്. സാനിറ്റൈസര്‍ കരുതുന്നതും നല്ലതാണ്. വോട്ടര്‍ സ്ലിപ്പ് കരുതുന്നത് വോട്ടിംഗ് വേഗത്തിലാക്കാന്‍ സഹായിക്കും.

vote

ബൂത്തുകളില്‍ രണ്ട് ക്യൂ
പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും എണ്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളണ്ടിയര്‍മാരെയും നിയോഗിക്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബൂത്തുകള്‍
ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്‌കുകളും ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും. ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+