മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല; മാറ്റി പറഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്
കൊച്ചി: മൻസിയയുടെ നൃത്ത വിലക്കിൽ നിലപാട് വ്യക്തമാക്കി വി എച്ച് പി. ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്ര ആചാര പ്രകാരം അഹിന്ദുക്കൾക്ക് കൂടൽ മാണിക്യ ക്ഷേത്രത്തിന് ഉളളിൽ കയറാനാൻ സാധിക്കില്ല.
ക്ഷേത്ര ആചാരത്തെ കുറിച്ച് വ്യക്തമായി ഭരണസമിതിയ്ക്ക് അറിയാവുന്നതാണ്. എന്നാൽ, സമുദായങ്ങൾ തമ്മിൽ പരസ്പരം ഭിന്നിപ്പ് സൃഷ്ടിക്കാൻ വേണ്ടി ആയിരുന്നു നൃത്തം അവതരിപ്പിക്കാൻ മൻസിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി വ്യക്തമാക്കി.
കേരളത്തിൽ മത പരിവർത്തനം നിരോധിക്കാൻ കേരള സർക്കാർ നിയമ കൊണ്ടു വരണം. വി എച്ച് പി രാജ്യാന്തര സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തേയാണ് ഇക്കാര്യം ആവിശ്യപ്പെട്ടത്.

ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലായിരുന്നു മൻസിയയ്ക്ക് നൃത്ത വിലക്കിൽ ഏർപ്പെടുത്തിയത്. ഈ വിഷയത്തിലായിരുന്നു വിഎച്ച്പിയുടെ പ്രതികരണം. എന്നാൽ, വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ നർത്തകി വി പി മൻസിയക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത് എത്തിയിരുന്നു. വി എച്ച് സംസ്ഥാന പ്രസിഡന്റ് വി ജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനും വിലക്കിന് എതിരെ പ്രസ്താവന പുറത്ത് വിടുകയായിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിൽ നർത്തകിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രസ്താവന.

ഇടത് സർക്കാരിന്റെ നേതൃത്വത്തിൽ വരുന്ന ദേവസ്വം ബോർഡ് ആണ് നൃത്തക മൻസിയയുടെ പരിപാടിയെ വിലക്കിയത്. ഇത്തരം തീരുമാനങ്ങൾ കലാ സംസ്കാരത്തിന് എതിരാണ്. കലൂർ പാവക്കുളം ശിവ ക്ഷേത്രം വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിൽ ഉളളതാണ്. ഇവിടെ മൻസിയയ്ക്ക് സ്വീകരണം നൽകും. നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചതായി വിഎച്ച്പി വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെ വി എച്ച് പിയ്ക്ക് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം ഒരുക്കും. വിലക്കിയ ദേവസ്വം ബോർഡിന്റെ ഈ നടപടി ദുരൂഹ ആണെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, അഹിന്ദു ആയ കാരണത്താൽ ആയിരുന്നു കൂടല്‍ മാണിക്യം ക്ഷേത്രത്തിൽ മൻസിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മൻസിയുടെ നൃത്ത പരിപാടി മുൻകൂട്ടി നിഞ്ചയിച്ചതായിരുന്നു. ഏപ്രില്‍ 21 വ്യാഴാഴ്ച ആയിരുന്നു പരിപാടി.

ഭരതനാട്യം അവതരിപ്പിക്കാനായിരുന്നു ക്ഷണം കിട്ടിയത്. ഉത്സവം കണക്കിലാക്കി പുറത്തിറക്കിയ കലാപരിപാടികളുടെ നോട്ടീസിലും മാൻസിയയുടെ പേര് ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വിലക്ക് എത്തിയത്. ക്ഷേത്ര ഭാരവാഹികളില്‍ തന്നെ നേരിട്ട് വിളിച്ച് പരിപാടി റദ്ദാക്കിയതായി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം താൻ മതം മാറിയോ എന്ന ചോദ്യം ഭാരവാഹികൾ ചോദിച്ചു എന്നും മന്‍സിയ വ്യക്തമാക്കുന്നു. ഇതേ കാരണത്താൽ ഗുരുവായൂരിലും തന്റെ അവസരം നഷ്ടം ആയി എന്നും മാൻസിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കലകളും കലാകാരരും മതവും ജാതിയുമായി കെട്ടി മറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിന് നിഷിദ്ധ മാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആകുകയാണ്. കാലം ഇനിയും മാറിയില്ല... എന്ന് മാത്രം അല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോകുന്നത് എന്ന് മാൻസിയ വ്യക്തമാക്കിയിരുന്നു.
മന്‍സിയയുടെ ഫേസ്ബുക്ക് പോസ്റ്റിനറെ പൂര്‍ണരൂപം ഇങ്ങനെ ; -
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.

നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
Recommended Video

#മതേതര കേരളം 😄
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..'












Click it and Unblock the Notifications