അലവിക്കുട്ടിയുടെ ഭാര്യയല്ലാത്ത, മൻസിയ, റൂബിയ ഇവരുടെ ഉമ്മയല്ലാത്ത സ്ത്രീയുടെ ‘മയ്യിത്ത്’ - മൻസിയ
കൊച്ചി: അഹിന്ദുവാണെന്ന കാരണത്താൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവ പരിപാടിയിൽ നർത്തകി മൻസിയയ്ക്ക് ഏർപ്പെടുത്തിയ വിലക്കിന്റെ ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്.
കലയ്ക്ക് മതമില്ല എന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമർശനങ്ങളാണ് വിലക്കിന് എതിരെ ഉയർന്ന് വന്നിരുന്നത്. കൂടൽമാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രിൽ ഇരുപത്തിഒന്നാം തീയതി ആയിരുന്നു മൻസിയയുടെ ഭരതനാട്യം നിശ്ചയിച്ചിരുന്നത്.
എന്നാൽ അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റിയുടെ ഭാരവാഹികൾ തന്നെ അറിയിക്കുകയായിരുന്നു.

ഈ വിവരം നർത്തകി വിപി മൻസിയ തന്റെ സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹത്തെ അറിയിച്ചു. പിന്നീട് വളരെ വിവാദമായി പല കോണുകളിലേക്കും വിലക്ക് വിഷയം എത്തി. ഏറെ പ്രതിസന്ധിയോടെ ഉളള ജീവിത സാഹചര്യങ്ങളിലൂടെ ആണ് മൻസിയ ഇപ്പോൾ ഈ നിലയിൽ എത്തി നിൽക്കുന്നത്.

വിവാദം
കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഭരതനാട്യം അവതരിപ്പിക്കാൻ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. മൻസിയയുടെ പരിപാടി ചാർട്ട് ചെയ്യുന്ന സമയത്ത് അഹിന്ദുവാണ് എന്ന് അറിയില്ലായിരുന്നു ഡിക്ലറേഷൻ നൽകുന്ന സമയത്താണ് ഇക്കാര്യം ബോധ്യപ്പെട്ടത് എന്നും ചെയർമാൻ പ്രദീപ് മേനോൻ സമയം മലയാളത്തിനോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഭരതനാട്യം അവതരിപ്പിക്കാനായിരുന്നു മൻസിയയ്ക്ക് ക്ഷണം ലഭിച്ചത്. ഇതിന് പിന്നാലെ ഉത്സവം കണക്കിലാക്കി കലാ പരിപാടികളുടെ നോട്ടീസും പുറത്തിറക്കി. ഇതിൽ നർത്തകി മൻസിയയുടെ പേരും ഇടം പിടിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് വിലക്ക് എത്തിയത്.

മലപ്പുറം കാരി മൻസിയ
മലപ്പുറം സ്വദേശിയാണ് മൻസിയ അലവിക്കുട്ടി. എന്നാൽ ഇപ്പോൾ ഇതാ നൃത്തം തിരഞ്ഞെടുത്തതിന്റെ പേരിൽ മതം കൽപ്പിച്ച് നൽകിയ വിലക്കും ഒറ്റപ്പെടുത്തലും ഒന്നും തന്നെ അവസാനിച്ചിട്ടില്ല എന്ന് നർത്തകി വെളിപ്പെടുത്തിയിരിക്കുകയാണ്.

മനസ്സ് തുറന്ന് നർത്തകി മൻസിയ പറഞ്ഞു
ഒരിക്കൽ തോറ്റു പോയാൽ ജീവിതാന്ത്യം വരെ നമ്മൾ തോറ്റു പോയെന്നു വരും. അതാണ് ഇവിടുത്തെ ലോകമെന്ന് വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ നർത്തകി മൻസിയ തന്റെ മനസ്സ് തുറന്ന് വ്യക്തമാക്കുന്നുണ്ട്. ഞാനും എന്റെ ഉപ്പയും എന്റെ ഇത്തയും എല്ലാം ഇന്നും പള്ളിക്ക് പുറത്താണ് എന്നും മൻസിയ വ്യക്തമാക്കുന്നു.
ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ..അതാണിത്; അനുശ്രീയുടെ പുത്തൻ ഭാവങ്ങൾ കണ്ടാല്ലോ ?

പള്ളിക്കാർ തന്ന ഓഫർ അതായിരുന്നു
ഇടക്കാലത്ത് പള്ളിക്കാരുടെ വക ഒരു ഓഫർ ഉണ്ടായിരുന്നു. നൃത്തം എല്ലാം ഉപേക്ഷിക്കാൻ ആയിരുന്നു ഓഫർ. എല്ലാം പൂട്ടിക്കെട്ടി പരസ്യമായി മാപ്പ് പറഞ്ഞാൽ തിരികെ വീണ്ടും പള്ളിയിൽ കയറ്റാം എന്നാണ് പള്ളിക്കാർ പറഞ്ഞത്. എന്നാൽ ഈ ഓഫർ തിരഞ്ഞെടുക്കാൻ നർത്തകി മൻസിയ തയ്യാറായില്ല. നൃത്തം വിട്ടൊരു കളിക്കും ഞാനില്ല എന്ന് ഉറച്ച ശബ്ദത്തിൽ തന്നെ അന്ന് മൻസിയ പറഞ്ഞു.

ഇഷ്ടങ്ങൾക്ക് പുല്ലുവിലയാണിപ്പോൾ
നമ്മളെ വേണ്ട എന്നു വയ്ക്കുന്നവരെ, നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പുല്ലുവില കൽപ്പിക്കുന്നവരെ നമ്മളും അങ്ങ് വേണ്ടെന്ന് വയ്ക്കുന്നത് ആണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്. എന്റെ കാര്യത്തിലും ഞാൻ അതുതന്നെയാണ് ചെയ്തതെന്ന് മൻസിയ പറഞ്ഞു. എന്റെ നൃത്തത്തിന് വിലക്ക് ഏർപ്പെടുത്തിയവരെ എനിക്കും എന്റെ കുടുംബത്തിനും വേണ്ട.

എന്നിട്ടും പിടിച്ചു നിന്ന പോരാളി ഈ നർത്തകി
കുറെനാൾ ഞങ്ങൾ പിടിച്ചു നിന്നു. എല്ലാറ്റിനും പോരാടി. വേദനകളും ഒറ്റപ്പെടുത്തലും എല്ലാം സഹിച്ചു. ഇതെല്ലാം സഹിച്ചത് എന്റെ ഉമ്മയ്ക്ക് വേണ്ടി ആയിരുന്നു എന്ന് മൻസിയ പറയുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഉമ്മച്ചി ക്യാൻസർ വന്ന് മരിക്കുന്നത്.

പള്ളിയിൽ പോലും അടക്കാൻ സമ്മതിച്ചില്ല
ഉമ്മയുടെ മയ്യത്ത് കഴിഞ്ഞ് മൃതദേഹം പോലും ഞങ്ങളുടെ പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ല. പിന്നെ പ്രതിസന്ധിക്ക് ഒടുവിൽ ഉമ്മയുടെ പള്ളിയിൽ കൊണ്ടു ചെന്നു മൃതദേഹം അടക്കേണ്ടി വന്നു. അവിടെയും ഏറെ പ്രതിസന്ധി ഉണ്ടായി. അലവിക്കുട്ടിയുടെ ഭാര്യ അല്ലാത്ത മൻസിയയുടേയും റൂബിയയുടേയും ഉമ്മ അല്ലാത്ത സ്ത്രീയുടെ മയ്യത്ത് അതായിരുന്നു എന്റെ ഉമ്മയ്ക്ക് അവിടുത്തെ പള്ളിക്കാർ നൽകിയ അഡ്രസ്സ്. എന്താല്ലേ എന്ന് മൻസിയ ഇടറിയ ശബ്ദത്തിൽ ചോദിക്കുന്നു.

മുന്നോട്ട് നയിക്കുന്നതും ആ കാരണങ്ങളാണ്
എന്റെ ജീവനും മതവും ജീവിതവും എല്ലാം നൃത്തം തന്നെ ആണ്. എന്നെ ഇനി മുന്നോട്ട് നയിക്കുന്നതും അതുതന്നെ. അവിടെ ഭ്രഷ്ടുകൾക്കും വിലക്കിനും ഒരു സ്ഥാനവും ഇല്ല. ഈ നാട്ടിൽ ജീവിക്കാനും ഭക്ഷണം കഴിക്കുന്നതിനും ഇവരുടെ ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടത് ഇല്ലല്ലോ എന്നും മൻസിയ വ്യക്തമാക്കുന്നു.
Recommended Video
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications