India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മറ്റുള്ളവരും മനുഷ്യരാണ്', കെപിഎസി ലളിതയ്ക്ക് സർക്കാർ ധനസഹായം നൽകുന്നതിനെതിരെ എംഎൽഎ

Google Oneindia Malayalam News

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം കെപിഎസി ലളിത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെപിഎസി ലളിത ഇപ്പോഴുളളത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ട ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നടിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്.

'അത്രയ്ക്ക് ദണ്ണമാണെങ്കില്‍ സ്വന്തം വീട്ടീന്ന് കൊടുക്കണം': പിടി തോമസിനെതിരെ 'സൈബര്‍ കോണ്‍ഗ്രസ്''അത്രയ്ക്ക് ദണ്ണമാണെങ്കില്‍ സ്വന്തം വീട്ടീന്ന് കൊടുക്കണം': പിടി തോമസിനെതിരെ 'സൈബര്‍ കോണ്‍ഗ്രസ്'

സുരേഷ് ഗോപി, പിടി തോമസ്, ഗണേഷ് കുമാര്‍ അടക്കമുളളവര്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത് രാഷ്ട്രീയ ചായ്വ് കാരണമാണ് എന്നാണ് വിപി സജീന്ദ്രന്‍ എംഎല്‍എയുടെ ആരോപണം. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

1

വിപി സജീന്ദ്രന്റെ കുറിപ്പ് വായിക്കാം: '' പണം ഉള്ളവരെ കൂടുതൽ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവർക്ക് വേദന വരുമ്പോൾ തലോടുവാൻ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ്.സിനിമാമേഖലയിൽ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാൻ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.

2

എങ്കിലും ഒന്ന് ഞാൻ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്‌വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.പണം ഉള്ളവരെ കൂടുതൽ പണക്കാർ ആകുന്നതിനും അവരെ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു.

'ദിലീപിനെ വലവീശി പിടിച്ച് കാവ്യയുടെ ജീവിതം തകർക്കുമെന്ന്';യു ട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഗായത്രി'ദിലീപിനെ വലവീശി പിടിച്ച് കാവ്യയുടെ ജീവിതം തകർക്കുമെന്ന്';യു ട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഗായത്രി

3

അല്ല എന്നുണ്ടെങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ? സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നു.ദരിദ്രർക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നൽകുവാൻ പാടില്ല.

4

ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാൻ ജനായത്ത ഭരണകൂടങ്ങൾക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുൻപിലൂടെ സർക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സർക്കാർ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതിൽ നീതി വേണം. നീതി എല്ലാവർക്കും ലഭിക്കണം ഒരു കൂട്ടർക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കിൽ, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികൾ ഞാൻ കടം എടുക്കുകയാണ്.

cmsvideo
  കെപിഎസി ലളിതക്ക്‌ സ്വന്തം കരള്‍ നല്‍കാന്‍ കലാഭവന്‍ സോബി | Oneindia Malayalam
  5

  പണമുള്ളോർ നിർമ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാൻ ഇല്ലേ ഞാൻ പിൻവലിപ്പൂ.. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ ? എല്ലാവർക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്

  English summary
  VP Sajeendran MLA against state government giving actress KPAC Lalitha financial aid for treatment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X